ആദ്യടോക്കണ്‍ നല്‍കിയില്ല; കളക്ടറുടെ ചേമ്പറിന് മുന്നില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രതിഷേധം, വീഡിയോ

ആദ്യ ടോക്കണ്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നല്‍കാന്‍ ശ്രമിച്ചുവെന്നുമാരോപിച്ചാണ് കുത്തിയിരിപ്പ് പ്രതിഷേധം
ആദ്യടോക്കണ്‍ നല്‍കിയില്ല; കളക്ടറുടെ ചേമ്പറിന് മുന്നില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ  പ്രതിഷേധം, വീഡിയോ

കാസര്‍കോട്: കളക്ടറുടെ ചേമ്പറിന് മുന്നില്‍ പ്രതിഷേധവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. നാമനിര്‍ദേശ പത്രിക നല്‍കാന്‍ ആദ്യം എത്തിയ തനിക്ക് ആദ്യം ടോക്കണ്‍ നല്‍കിയില്ലെന്നാരോപിച്ചായിരുന്നു സിറ്റിങ് എംപി കൂടിയായ രാജ്മോഹന്‍ ഉണ്ണിത്താന്റെ കുത്തിയിരിപ്പ് പ്രതിഷേധം.

താന്‍ ഒമ്പത് മണി മുതല്‍ കളക്ടറേറ്റിലെ ക്യൂവില്‍ നില്‍ക്കുകയാണെന്നും തന്നെ തഴഞ്ഞ് ആദ്യ ടോക്കണ്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നല്‍കാന്‍ ശ്രമിച്ചുവെന്നുമാരോപിച്ചാണ് രാജ്‌മോഹന്‍ ഉണ്ണിത്താല്‍ പ്രതിഷേധം ആരംഭിച്ചത്. മുസ്ലിംലീഗ് നേതാക്കളും രാജ്‌മോഹന്‍ ഉണ്ണിത്താനൊപ്പം പ്രതിഷേധവുമായെത്തി. പൊലീസ് അനുനയത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാല്‍ ഏഴ് മണിക്ക് തന്നെ താന്‍ കളക്ടറേറ്റില്‍ എത്തിയെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും ഇടത് സ്ഥാനാര്‍ത്ഥി എം വി ബാലകൃഷ്ണന്‍ പ്രതികരിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com