'സോളാറിലെ മാനനഷ്ട കേസ് എന്തായി? ഈ പരിപ്പൊന്നും ആലപ്പുഴയിൽ വേവില്ല': ശോഭാ സുരേന്ദ്രൻ

മാനനഷ്ടക്കേസിനെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും അവര്‍ പറഞ്ഞു
'സോളാറിലെ മാനനഷ്ട കേസ് എന്തായി? ഈ പരിപ്പൊന്നും ആലപ്പുഴയിൽ വേവില്ല': ശോഭാ സുരേന്ദ്രൻ

ആലപ്പുഴ: കരിമണൽ ഇടപാടുമായി ബന്ധപ്പെട്ട് അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിച്ചെന്നു ചൂണ്ടിക്കാട്ടി തനിക്കെതിരെ യുഡിഎഫ് സ്ഥാനാർത്ഥി കെ സി വേണുഗോപാൽ മാനനഷ്ടക്കേസ് നൽകിയതിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രൻ രംഗത്തെത്തി. ഈ പരിപ്പ് ആലപ്പുഴയിൽ വേവില്ലെന്നും മാനനഷ്ടക്കേസ് കൊടുക്കാൻ എന്തുകൊണ്ടാണ് 20 ദിവസം വൈകിയതെന്നും അവർ ചോദിച്ചു.

സോളാറിലെ മാനനഷ്ട കേസ് എന്തായി? സെക്രട്ടേറിയറ്റിൽ നിന്ന് ഖനനവുമായി ബന്ധപ്പെട്ട ഫയൽ കാണാതായ ശേഷമല്ലേ നോട്ടീസ് നൽകിയത്. തെളിവ് കൊടുക്കുമോ? തെളിവ് കൊടുക്കേണ്ടത് പിണറായിയുടെ പൊലീസിനല്ലേയെന്നു ചോദിച്ച ശോഭ മാനനഷ്ടക്കേസിനെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും പറഞ്ഞു.

കരിമണൽ ഇടപാടുമായി ബന്ധപ്പെട്ട് അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിച്ചതിനെതിരെയാണ് കെ സി വേണുഗോപാൽ മാനനഷ്ടക്കേസ് നൽകിയത്. കെ സി വേണുഗോപാലിൻ്റെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി. കെ സി വേണുഗോപാലിന് വേണ്ടി മാത്യുകുഴല്‍ നാടന്‍ എംഎല്‍എയാണ് ഹാജരായത്. ഹർജി ഫയലിൽ സ്വീകരിക്കുകയും 16-ന് ഹാജരാകാൻ നിർദേശം നൽകുകയും ചെയ്തു. സാക്ഷികൾക്ക് സമൻസ് അയക്കും.

കേരളത്തിലെ ധാതുക്കളെല്ലാം കവർന്നെടുത്ത് കെ സി വേണുഗോപാൽ കോടികൾ സമ്പാദിച്ചുവെന്നായിരുന്നു ശോഭയുടെ പരാമർശം. കിഷോറാം ഓലയും കെ സി വേണുഗോപാലും ചേർന്ന് രാജ്യാന്തര തലത്തിൽ പലതരത്തിലുള്ള ഇടപാടുകൾ നടത്തിയിട്ടുണ്ട്. കിഷോറാം ഓലയുടെ കുടുംബവുമായി ചേർന്ന് ഇപ്പോഴും ബിനാമി പേരിൽ കെസി വേണുഗോപാൽ ആയിരക്കണക്കിനു കോടികൾ സമ്പാദിക്കുന്നുണ്ട്. അതിലുൾപ്പെട്ട ചെറിയ ആളാണ് ആലപ്പുഴയിലെ കരിമണൽ കർത്ത. കെ സി വേണുഗോപാൽ പറഞ്ഞിട്ട് ഓലയാണ് ആലപ്പുഴയിൽനിന്ന് കരിമണൽ കയറ്റുമതിക്കുള്ള അനുവാദം കർത്തയ്ക്ക് നേടിക്കൊടുത്തതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com