'ജനം തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കും'; ഷാഫിക്കെതിരായ 'ചെമ്പട' മുദ്രാവാക്യത്തില്‍ യുഡിഎഫ്

'മരുതോങ്കരയില്‍ നടന്നത് പരിഷ്‌കൃതസമൂഹത്തിന് ചേര്‍ന്ന നടപടിയല്ല'.
'ജനം തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കും'; ഷാഫിക്കെതിരായ 'ചെമ്പട' മുദ്രാവാക്യത്തില്‍ യുഡിഎഫ്

കോഴിക്കോട്: മരുതോങ്കരയില്‍ ക്ഷേത്രോത്സവത്തിനിടെ ജനങ്ങളുമായി സംസാരിച്ചുകൊണ്ടിരുന്ന യുഡിഎഫ്. സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെതിരേ സിപിഐഎം പ്രവര്‍ത്തകര്‍ നടത്തിയ ആഭാസകരമായ മുദ്രാവാക്യം വിളിക്ക് വോട്ടര്‍മാര്‍ ബാലറ്റിലൂടെ മറുപടി നല്‍കുമെന്ന് യുഡിഎഫ്. വടകര പാര്‍ലമെന്റ് കമ്മിറ്റി ചെയര്‍മാന്‍ പാറക്കല്‍ അബ്ദുള്ള. ഉത്സവത്തിനിടെ വോട്ടഭ്യര്‍ത്ഥിച്ച് ഷാഫി പറമ്പില്‍ മുന്നോട്ടുനീങ്ങവെയായിരുന്നു സിപിഐഎം പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളി.

മരുതോങ്കരയില്‍ നടന്നത് പരിഷ്‌കൃതസമൂഹത്തിന് ചേര്‍ന്ന നടപടിയല്ല. ആര്‍ക്കും ആരോടും യോജിക്കാനും വിയോജിക്കാനുമുള്ള അവകാശമുണ്ട്. യുഡിഎഫിന്റെ പ്രവര്‍ത്തനങ്ങളെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും തകര്‍ക്കാമെന്നത് സിപിഐഎമ്മിന്റെ വ്യാമോഹംമാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com