കടൽക്ഷോഭ സ്ഥലങ്ങൾ സന്ദർശിക്കാനെത്തി; രമേശ് ചെന്നിത്തലയെ തടഞ്ഞ് നാട്ടുകാർ

കടൽ ഭിത്തി നിർമ്മിക്കാത്തതാണ് പ്രതിഷേധത്തിന് കാരണമായത്
കടൽക്ഷോഭ സ്ഥലങ്ങൾ സന്ദർശിക്കാനെത്തി; രമേശ് ചെന്നിത്തലയെ തടഞ്ഞ്  നാട്ടുകാർ

ആലപ്പുഴ: തൃക്കുന്നപ്പുഴയിലെ കടൽക്ഷോഭ സ്ഥലങ്ങൾ സന്ദർശിക്കാനെത്തിയ ഹരിപ്പാട് എംഎൽഎ രമേശ് ചെന്നിത്തലയെ നാട്ടുകാർ തടഞ്ഞുവെച്ചു. കടൽ ഭിത്തി നിർമ്മിക്കാത്തതാണ് പ്രതിഷേധത്തിന് കാരണമായത്. വിഷയത്തിൽ കോൺഗ്രസ് പ്രവർത്തകർ കൂടി ഇടപെട്ടതോടെ നാട്ടുകാർ തമ്മിൽ കയ്യാങ്കളിയിലേക്കെത്തി. രമേശ് ചെന്നിത്തലയുടെ മണ്ഡലത്തിലാണ് തൃക്കുന്നപ്പുഴ.

ആലപ്പുഴയിൽ കടൽ ഉൾവലിഞ്ഞ തീരത്തും കടലാക്രമണം ശക്തമായാണ് അനുഭവപ്പെട്ടത്. തീരത്തുവെച്ചിരുന്ന നാല് മത്സ്യ ബന്ധന വളളങ്ങൾ തകർന്നു. വള്ളം എടുത്തു മാറ്റാനുള്ള സാവകാശം ലഭിക്കാതെ വന്നതിനെ തുടർന്നാണ് നഷ്ടം നേരിട്ടത്. ഇന്ന് രാവിലെയാണ് പുറക്കാട് തീരത്ത് കടൽ ഉൾവലിഞ്ഞ് പ്രദേശമാകെ ചെളി രൂപപ്പെട്ടത്. എന്നാൽ ഉച്ചയോടെ ഇവിടെ കടലാക്രമണം ശക്തമാകുകയായിരുന്നു.

കേരളത്തിനും തമിഴ്നാടിനും ഉയർന്ന തിരമാല ജാഗ്രത നിർദേശം നൽകി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഇന്ന് രാത്രി 11.30വരെ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കടലാക്രമണം രണ്ട് ദിവസം കൂടി തുടരാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇപ്പോൾ സംഭവിക്കുന്നത് കള്ളക്കടൽ പ്രതിഭാസമാണെന്നും ആശങ്ക വേണ്ടെന്നും ജാഗ്രത പലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

കടൽക്ഷോഭ സ്ഥലങ്ങൾ സന്ദർശിക്കാനെത്തി; രമേശ് ചെന്നിത്തലയെ തടഞ്ഞ്  നാട്ടുകാർ
കേരളത്തിലും തമിഴ്നാട്ടിലും ജാഗ്രത നിർദേശം; ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

ജാഗ്രത നിർദ്ദേശം

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

അതേസമയം

Related Stories

No stories found.
logo
Reporter Live
www.reporterlive.com