ചക്കക്കൊമ്പൻ ആക്രമിച്ച പശു ഗുരുതരാവസ്ഥയിൽ, വരുമാനമാർഗം മുടങ്ങി സരസമ്മ

പരാതി അറിയിച്ചിട്ട് ഇതുവരെയും വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയില്ല
Representative Image
Representative Image

മൂന്നാർ: ചിന്നക്കനാലിൽ ചക്കക്കൊമ്പൻ ആക്രമിച്ച പശു ഗുരുതരാവസ്ഥയിൽ. സിങ്ക് കണ്ടം ഓലപ്പുരക്കൽ സരസമ്മ പൗലോസിന്റെ പശുവിനെയാണ് ചക്കക്കൊമ്പൻ ആക്രമിച്ചത്. ഇന്നലെയായിരുന്നു ചക്കക്കൊമ്പന്റെ ആക്രമണമുണ്ടായത്. പരാതി അറിയിച്ചിട്ട് ഇതുവരെയും വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയില്ല. പശുവിനെ തീറ്റുന്നതിനിടയിൽ ആനയെ ഓടിക്കാൻ വനം വകുപ്പ് വാച്ചർമാർ കാടിന് തീയിട്ടതായി നാട്ടുകാർ ആരോപിച്ചു. ഇത് കണ്ട് വിരണ്ടോടിയ ആന പശുവിനെ ആക്രമിക്കുകയായിരുന്നു.

ആന വരുന്നത് കണ്ട് സരസമ്മ ഓടി രക്ഷപ്പെട്ടു. ഏഴ് ലിറ്റർ പാൽ ചുരത്തുന്ന പശുവും കിടാവും ആണ് കുടുംബത്തിൻ്റെ ഏക വരുമാനമാർഗ്ഗം. പശു അവശനിലയിലായതോടെ കുടുംബത്തിന്റെ വരുമാനമാർഗ്ഗവും മുടങ്ങി. മേഖലയിലെ പുൽമേടുകൾക്ക് കഴിഞ്ഞ ഒരു മാസമായി വ്യാപകമായി തീപിടുത്തം ഉണ്ടാകാറുണ്ട്. തീപിടുത്തത്തിന് പിന്നിൽ ആരെന്ന് അറിയില്ലെന്ന് വനം വകുപ്പ് പറഞ്ഞു. ഇതേസമയം തീ കൊടുക്കുന്നത് വനം വകുപ്പ് ഉദ്യോഗസ്ഥർ തന്നെയാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com