ഭൂരിപക്ഷമാണ് ജനാധിപത്യം, ജനാധിപത്യം ഭൂരിപക്ഷം കൊണ്ട് മാത്രം നടക്കുന്നതാണോ: റഫേൽ തട്ടിൽ

മുടക്കിയത് തിരിച്ച് പിടിക്കാൻ പരിശ്രമിക്കുന്ന ഒരു കാലാവസ്ഥ സമൂഹത്തിൽ സൃഷ്ടിക്കപ്പെടുന്നുണ്ട്
ഭൂരിപക്ഷമാണ് ജനാധിപത്യം, ജനാധിപത്യം ഭൂരിപക്ഷം കൊണ്ട് മാത്രം നടക്കുന്നതാണോ: റഫേൽ തട്ടിൽ

തിരുവനന്തപുരം: ഭൂരിപക്ഷമാണ് ജനാധിപത്യമെന്ന് സീറോ മലബാർ കത്തോലിക്കാ സഭയുടെ മെത്രാപ്പോലീത്ത റഫേൽ തട്ടിൽ. പക്ഷേ ജനാധിപത്യം ഭൂരിപക്ഷം കൊണ്ട് മാത്രം നടക്കുന്നതാണോ എന്നും റാഫേൽ തട്ടിൽ ചോദിച്ചു. പലപ്പോഴും ജനാധിപത്യത്തെ നയിക്കാനും നിയന്ത്രിക്കാനുമുള്ളവർ പണത്തിൻ്റെ സ്വാധീനത്തിലൂടെയാണ് കടന്നുവരുന്നത്. മുടക്കിയത് തിരിച്ച് പിടിക്കാൻ പരിശ്രമിക്കുന്ന ഒരു കാലാവസ്ഥ സമൂഹത്തിൽ സൃഷ്ടിക്കപ്പെടുന്നുണ്ട്.

യേശു മരിച്ചപ്പോൾ ഏറ്റവും കൂടുതൽ മനസ്സിൻ്റെ സമാധാനം നഷ്ടമായത് പീലാത്തോസിനാണ്. മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റെന്ന് കേട്ടപ്പോൾ ഏറ്റവും കൂടുതൽ അസ്വസ്ഥനായതും പീലാത്തോസായിരുന്നു. ഇത്തരം പീലാത്തോസുമാരെ നമുക്ക് ചുറ്റും കാണാനാകും. ക്രൈസ്തവ ജീവിതത്തിലുണ്ട്. അധികാരത്തിൽ നിറഞ്ഞുനിൽക്കാൻ പണം കൊണ്ട് വിജയം നേടാൻ നടത്തുന്ന ശ്രമം ആത്മ പരിശോധനയ്ക്ക് വിധേയമാക്കുന്നത് നല്ലാതാണെന്നും അദ്ദേഹം പറഞ്ഞു.

കൈക്കൂലികൊടുത്ത് ജോലി വാങ്ങിക്കുന്ന ഉദ്യോ​ഗസ്ഥൻമാർ എപ്പോഴും പറയാറുണ്ട് ഇപ്പോഴാണ് മുടക്കിയത് കിട്ടിയിട്ടുള്ളൂവെന്ന്. ഇനിയാണ് എനിക്ക് കൊയ്തെടുക്കാനുള്ള സമയമെന്നും അവർ പറയാറുണ്ടെന്നും റാഫേൽ ചൂണ്ടിക്കാണിച്ചു. ദുഃഖ വെള്ളിയാഴ്ച ഉണ്ടാകുന്ന ദുഃഖം പണത്തിന്റെ ആധിപത്യം നേടിയ വിജയത്തിന്റെ വലിയ ദുഃഖമാണ്. യൂദാസ് പണം വാങ്ങി കർത്താവിനെ ഒറ്റിക്കൊടുത്തുവെങ്കിൽ പ്രേഷ്ട ശിഷ്യൻ പത്രോസ് പണം വാങ്ങിക്കാതെ ഉപേക്ഷിച്ച് പോയവനാണ്. യോഹന്നാൻ്റെ 18-മത്തെ അധ്യായത്തിൽ 25 മുതലുള്ള വചനങ്ങൾ വായിക്കുമ്പോൾ തടിതപ്പാൻ പത്രോസ് കാണിക്കുന്ന കുത്സിത നിലപാടുകൾ എത്രഭയാനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com