മണിപ്പൂര്‍; ന്യൂനപക്ഷങ്ങളോടുള്ള മോദി സര്‍ക്കാരിന്റെ ദ്രോഹപരമായ നിലപാടെന്ന് എംഎം ഹസന്‍

'മാസപ്പടി അന്വേഷണം ഇ ഡി ഏറ്റെടുത്തത് പ്രഹസനമാകുമോ എന്നത് കണ്ടറിയണം.'
മണിപ്പൂര്‍; ന്യൂനപക്ഷങ്ങളോടുള്ള മോദി സര്‍ക്കാരിന്റെ ദ്രോഹപരമായ നിലപാടെന്ന് എംഎം ഹസന്‍

തിരുവനന്തപുരം: മണിപ്പൂരില്‍ ഈസ്റ്റര്‍ ഞായറാഴ്ച പ്രവൃത്തിദിനമാക്കിയത് ന്യൂനപക്ഷങ്ങളോടുള്ള മോദി സര്‍ക്കാരിന്റെ ദ്രോഹപരമായ നിലപാടാണെന്ന് കോണ്‍ഗ്രസ് നേതാവ് എംഎം ഹസന്‍.

എന്ത് ന്യായീകരണത്തിന്റെ പേരിലായാലും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റം. അയോദ്ധ്യയില്‍ പോയ പ്രധാനമന്ത്രി പള്ളികള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ തിരിഞ്ഞുനോക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മാസപ്പടി അന്വേഷണം ഇ ഡി ഏറ്റെടുത്തത് പ്രഹസനമാകുമോ എന്നത് കണ്ടറിയണം. ഉമ്മന്‍ ചാണ്ടിക്കെതിരെ അന്വേഷണം നടത്തിയ പിണറായിയുടെ മകള്‍ക്കെതിരായ അന്വേഷണം കാവ്യനീതി.

ഇ ഡി അന്വേഷിക്കുന്നുവെന്നത് ബിജെപിക്ക് സിപിഎമ്മുമായി ബന്ധമില്ലെന്ന് കാണിക്കാന്‍ വേണ്ടിയാണോ എന്നും ഹസന്‍ ചോദിച്ചു.

സിഎഎ വിഷയത്തില്‍ മുഖ്യമന്ത്രി എടുക്കുന്ന നിലപാട് ന്യൂനപക്ഷ വോട്ടില്‍ കണ്ണ് വെച്ച്. മുഖ്യമന്ത്രി പറയുന്നത് അദ്ദേഹത്തിന്റെ ഭാവന. മാസപ്പടി വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. തങ്ങളും അതേ കളരിയില്‍ പഠിച്ചവരാണെന്നും ഹസന്‍ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com