പാലക്കാട് ഡിസിസി ജനറല് സെക്രട്ടറി സിപിഐഎമ്മില് ചേര്ന്നു; 'കോണ്ഗ്രസ് വഴിതെറ്റി സഞ്ചരിക്കുന്നു'

ഓരോ നേതാക്കള്ക്കും ഓരോ ഗ്രൂപ്പെന്നും അദ്ദേഹം പറഞ്ഞു.

dot image

പാലക്കാട്: പാലക്കാട് ഡിസിസി സെക്രട്ടറി കോണ്ഗ്രസ് വിട്ടു സിപിഐഎമ്മില് ചേര്ന്നു. ഷൊര്ണൂര് നഗരസഭാംഗം കൂടിയായ ഷൊര്ണൂര് വിജയനാണ് സിപിഐഎം ജില്ലാ കമ്മറ്റി ഓഫീസിലെത്തി പാര്ട്ടിയില് ചേര്ന്നത്.

ആത്മാര്ത്ഥയില്ലാത്തവരാണ് പാലക്കാട്ടെ കോണ്ഗ്രസ് നേതൃത്വമെന്ന് ഷൊര്ണൂര് വിജയം ആരോപിച്ചു. കോണ്ഗ്രസ് വഴി തെറ്റി സഞ്ചരിക്കുന്നു. വര്ഗീയതക്ക് കൂട്ടുനില്ക്കുകയാണ് കോണ്ഗ്രസ്. ഓരോ നേതാക്കള്ക്കും ഓരോ ഗ്രൂപ്പെന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎമ്മുമായി അങ്ങോട്ട് ബന്ധപ്പെടുകയായിരുന്നു. തനിക്ക് ഒപ്പം നില്ക്കുന്ന നിരവധി പേര് പാര്ട്ടിയിലേക്ക് കടന്നുവരും. ആത്മാഭിമാനമുള്ളവര്ക്ക് കോണ്ഗ്രസില് നിലനില്ക്കാന് പറ്റില്ലെന്നും ഷൊര്ണൂര് വിജയന് പറഞ്ഞു.

dot image
To advertise here,contact us
dot image