പഞ്ചായത്ത് മാലിന്യത്തിന് തീപിടിച്ചു; സമീപം ഷെഡില്‍ ഉറങ്ങികിടന്നയാള്‍ക്ക് ദാരുണാന്ത്യം

അഗ്നിശമന സേനയെത്തി തീ അണക്കുന്നതിനിടെയാണ് കത്തികരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
പഞ്ചായത്ത് മാലിന്യത്തിന് തീപിടിച്ചു; സമീപം ഷെഡില്‍ ഉറങ്ങികിടന്നയാള്‍ക്ക് ദാരുണാന്ത്യം

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ പഞ്ചായത്ത് മാലിന്യത്തിന് തീപിടിച്ച് ഒരാള്‍ മരിച്ചു. സുല്‍ത്താന്‍ ബത്തേരി ചുള്ളിയോട് പണിയ കോളനിയിലെ ഭാസ്‌കരനാണ് മരിച്ചത്. ചുള്ളിയോട് കാലിചന്തയില്‍ ഹരിത കര്‍മ്മ സേന സൂക്ഷിച്ച മാലിന്യത്തിനാണ് തീ പിടിച്ചത്. ഇതിന് സമീപത്തുള്ള ഷെഡില്‍ കിടന്നുറങ്ങുകയായിരുന്ന ഭാസ്‌കരന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന് മുമ്പ് തീ ആളിപ്പടരുകയായിരുന്നു.

അഗ്നിശമന സേനയെത്തി തീ അണക്കുന്നതിനിടെയാണ് കത്തികരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഭാസ്‌കരന്റെ മൃതദേഹം സുല്‍ത്താന്‍ ബത്തേരി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com