സ്കൂളുകളിൽ വിതരണം ചെയ്ത സത്യവാങ്മൂലം പിൻവലിക്കാൻ കളക്ടറുടെ നിർദ്ദേശം

ജില്ലാ ഭരണകൂടവും തിരഞ്ഞെടുപ്പ് വിഭാഗവുമാണ് സത്യവാങ്മൂലം തയ്യാറാക്കി സ്കൂളുകളിൽ കൈമാറിയിരുന്നത്
സ്കൂളുകളിൽ വിതരണം ചെയ്ത സത്യവാങ്മൂലം പിൻവലിക്കാൻ കളക്ടറുടെ നിർദ്ദേശം

കാസർകോട്: സ്കൂളുകളിൽ വിതരണം ചെയ്ത തിരഞ്ഞെടുപ്പ് സത്യവാങ്മൂലം പിൻവലിക്കാൻ കാസർകോട് ജില്ലാ കളക്ടറുടെ നിർദേശം. സ്വീപ് നോഡൽ ഓഫീസർക്കാണ് നിർദ്ദേശം നൽകിയത്. ജില്ലാ കളക്ടർ കെ ഇമ്പശേഖരുടേതാണ് നടപടി. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രക്ഷിതാവ് വോട്ട് ചെയ്യുമെന്ന് ഉറപ്പുവരുത്താൻ സ്കൂളിൽ കുട്ടികളെക്കൊണ്ട് സത്യവാങ്മൂലം എഴുതിവാങ്ങിക്കുന്ന ബോധവൽക്കരണ പരിപാടി നിർത്തിവെക്കാനാണ് നിർദ്ദേശം നൽകിയത്. ജില്ലാ ഭരണകൂടവും തിരഞ്ഞെടുപ്പ് വിഭാഗവുമാണ് സത്യവാങ്മൂലം തയ്യാറാക്കി സ്കൂളുകളിൽ കൈമാറിയിരുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com