'ചിഹ്നം രക്ഷിക്കാനുള്ള മത്സരമല്ല യുഡിഎഫിന്റേത്'; എല്ലാ സീറ്റുകളിലും വിജയിക്കുമെന്ന് രമേശ് ചെന്നിത്തല

'ചുറ്റിക അരിവാൾ നക്ഷത്രത്തിലും അരിവാൾ നെൽക്കതിരിലും അവസാനമായി മത്സരിക്കുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്'
'ചിഹ്നം രക്ഷിക്കാനുള്ള മത്സരമല്ല യുഡിഎഫിന്റേത്'; എല്ലാ സീറ്റുകളിലും വിജയിക്കുമെന്ന് രമേശ് ചെന്നിത്തല

ആലപ്പുഴ: നരേന്ദ്ര മോദിയുടെയും പിണറായി വിജയന്റെയും ഭരണം ഒരുപോലെയാണെന്നും ഇരുഭരണങ്ങളും ജനങ്ങൾക്ക് മടുത്തുവെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാർലമെന്റ് തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എല്ലാ സീറ്റുകളുലും യുഡിഎഫ് വിജയിക്കും. 20ൽ 20 സീറ്റും ജയിക്കാനാണ് യൂഡിഎഫ് ഇറങ്ങുന്നത്. തങ്ങൾ നടത്തുന്നത് ചിഹ്നം രക്ഷിക്കാനുള്ള മത്സരമല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

'ചിഹ്നം രക്ഷിക്കാനുള്ള മത്സരമല്ല യുഡിഎഫിന്റേത്'; എല്ലാ സീറ്റുകളിലും വിജയിക്കുമെന്ന് രമേശ് ചെന്നിത്തല
സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്ത് പ്രചരണം; തോമസ് ഐസക്കിന് നോട്ടീസ്

ഈനാംപേച്ചിയെയും മരപ്പട്ടിയേയും കാണിച്ച് വോട്ട് പിടിക്കാതിരിക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. ചുറ്റിക അരിവാൾ നക്ഷത്രത്തിലും അരിവാൾ നെൽക്കതിരിലും അവസാനമായി മത്സരിക്കുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്. അതിനാണ് ഇത്തവണ സ്വാതന്ത്രരേപോലും പാർട്ടി ചിഹ്നത്തിൽ മത്സരിപ്പിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായി ബന്ധപ്പെട്ട ഡിഎൽഎഫ് ബന്ധം സിപിഐഎം പ്രചരിപ്പിക്കുന്ന കള്ള പ്രചാരണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com