എൻഡിഎ കൺവെൻഷനിൽ ക്ഷണമില്ല; വിളിക്കാത്ത പരിപാടിക്ക് പോയി ശീലമില്ലെന്ന് പി സി ജോർജ്

പിണറായിയുടെ ആടുതല്ലിയാണ് വെള്ളാപ്പള്ളിയെന്നും പി സി ജോർജ് ആരോപിച്ചു
എൻഡിഎ കൺവെൻഷനിൽ ക്ഷണമില്ല; വിളിക്കാത്ത പരിപാടിക്ക് പോയി ശീലമില്ലെന്ന് പി സി ജോർജ്

പാലാ: കോട്ടയത്ത് എൻഡിഎ കൺവെൻഷൻ ഇന്ന് നടക്കാനിരിക്കെ ബിജെപി നേതാവ് പി സി ജോർജിന് ക്ഷണമില്ല. കൺവെൻഷന് തന്നെ വിളിച്ചിട്ടില്ലെന്ന് പി സി ജോർജ് റിപ്പോർട്ടറിനോട് പ്രതികരിച്ചു. പാർട്ടിയിൽ അറിയിച്ചോ എന്നറിയില്ല. വിളിക്കാത്ത പരിപാടിക്ക് പോയി ശീലമില്ലെന്നും അദ്ദേഹം പറഞ്ഞു.

മര്യാദയ്ക്കാണെങ്കിൽ ഒരു ലക്ഷം വോട്ടിന് ജയിക്കാമെന്ന് പി സി തോമസിന് പി സി ജോർജ് മറുപടി നൽകി. എൻഡിഎക്ക് കോട്ടയത്ത് വോട്ട് കുറയില്ല. പി സി തോമസ് പി ജെ ജോസഫിൻ്റെ കാര്യം പറയട്ടെ. ബിജെപി നേതൃത്വം പറയുന്ന പരിപാടികളിൽ പങ്കെടുക്കും.

വെള്ളാപ്പള്ളി നടേശന് ബിജെപിയുമായി എന്ത് ബന്ധമെന്ന് ചോദിച്ച പി സി ജോർജ് പിണറായിയുടെ ആടുതല്ലിയാണ് വെള്ളാപ്പള്ളിയെന്നും ആരോപിച്ചു. എൻഡിഎയുടെ സഖ്യകക്ഷിയാണ് ബിഡിജെഎസ്. ബിജെപിയില്ലാതെ ബിഡിജെഎസില്ല. ബിജെപി പിന്തുണയില്ലെങ്കിൽ അവർ ഒന്നുമല്ലെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com