'കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ്'; ആര്‍ എല്‍ വി രാമകൃഷ്ണനെ പിന്തുണച്ച് മന്ത്രി വി ശിവന്‍കുട്ടി

കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപത്തിന് ശേഷം നിരവധി പേരാണ് രാമകൃഷ്ണന് പിന്തുണയുമായി രം​ഗത്ത് എത്തിയിരിക്കുന്നത്.
'കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ്'; ആര്‍ എല്‍ വി രാമകൃഷ്ണനെ പിന്തുണച്ച് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: ജാതി അധിക്ഷേപത്തിൽ ഡോ ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായി മന്ത്രി വി ശിവന്‍കുട്ടി. 'കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ്' എന്നാണ് വി ശിവന്‍കുട്ടി ഫേസ്ബുക്കിൽ കുറിച്ചത്. കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപത്തിന് ശേഷം നിരവധി പേരാണ് രാമകൃഷ്ണന് പിന്തുണയുമായി രം​ഗത്ത് എത്തിയിരിക്കുന്നത്.

WEB 11

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്. 'മോഹിനിയായിരിക്കണം മോഹിയാട്ടം കളിക്കേണ്ടത്. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാൽ സഹിക്കില്ലെന്നും' സത്യഭാമ പറഞ്ഞിരുന്നു. പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആർഎൽവി രാമകൃഷ്ണന്‍ രംഗത്തെത്തുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com