ശ്രീധരൻ പിള്ളയുമായുള്ള കൂടിക്കാഴ്ചയിൽ രാഷ്ട്രീയമില്ല; പൊതുവിഷയങ്ങൾ ധരിപ്പിച്ചു: മാർ ആൻഡ്രൂസ് താഴത്ത്

ആർഎസ്എസ് ഉത്തര കേരള പ്രാന്തകാര്യവാഹക് പിഎൻ ഈശ്വരൻ ചർച്ചയിൽ പങ്കെടുത്തു
ശ്രീധരൻ പിള്ളയുമായുള്ള കൂടിക്കാഴ്ചയിൽ രാഷ്ട്രീയമില്ല; പൊതുവിഷയങ്ങൾ ധരിപ്പിച്ചു: മാർ ആൻഡ്രൂസ് താഴത്ത്

കൊച്ചി: ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയുമായുള്ള കൂടിക്കാഴ്ചയിൽ രാഷ്ട്രീയമില്ലെന്ന് സിബിസിഐ പ്രസിഡൻ്റും തൃശൂർ ആർച്ച് ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത്. പൊതുവിഷയങ്ങൾ ധരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ കാസിനോ ഹോട്ടലിൽ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടു. ആർഎസ്എസ് ഉത്തര കേരള പ്രാന്തകാര്യവാഹക് പിഎൻ ഈശ്വരൻ ചർച്ചയിൽ പങ്കെടുത്തു.

സഭ ഉന്നയിച്ച വിഷയങ്ങളിൽ പരിഹാരം ഉണ്ടാക്കാമെന്ന ഉറപ്പ് ആര്‍എസ്എസ് നേതൃത്വം ബിഷപ്പിന് നൽകി എന്നാണ് സൂചന. ഗോവയിലെ ക്രൈസ്തവ സഭാ നേതൃത്വത്തിൻ്റെ കൂടി മുൻകൈയ്യിലാണ് ചർച്ച സംഘടിപ്പിച്ചത്

Related Stories

No stories found.
logo
Reporter Live
www.reporterlive.com