ഈ തിരഞ്ഞെടുപ്പോടെ യുവാക്കള്ക്കായി ഒഴിഞ്ഞു കൊടുക്കും;ബിജെപിക്ക് കേരളത്തില് 2 പൂജ്യമെന്ന് തരൂര്

2004 ആവര്ത്തിച്ച് ഞെട്ടിക്കുന്ന നമ്പറിലേക്ക് കോണ്ഗ്രസിന്റെ സീറ്റുകള് വര്ധിക്കുമെന്നും ശശി തരൂര്

dot image

തിരുവനന്തപുരം: കേരളത്തില് ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശ വാദം തള്ളി യുഡിഎഫ് സ്ഥാനാര്ത്ഥിയും എംപിയുമായ ശശി തരൂര്. ബിജെപിക്ക് എവിടെയാണ് സീറ്റ് കൂടാന് പോകുന്നതെന്ന് ചോദിച്ച തരൂര് ബിജെപി കേരളത്തില് രണ്ടക്കം കടക്കില്ല, രണ്ട് പൂജ്യമായിരിക്കും അവര് ഉദ്ദേശിക്കുന്നതെന്നും ശശി തരൂര് പരിഹസിച്ചു.

ബിജെപി ഭയപ്പാടിന്റെ അവസ്ഥയിലാണ്. അതുകൊണ്ടാണ് പുറത്താക്കിയ ആളുകളെ മുന്നണിയില് എത്തിക്കുന്നതെന്നും തരൂര് പറഞ്ഞു. ബിജെപിക്ക് 300 സീറ്റ് പോലും കിട്ടില്ല. കേവല ഭൂരിപക്ഷം കടക്കില്ല. 2004 ആവര്ത്തിച്ച് ഞെട്ടിക്കുന്ന നമ്പറിലേക്ക് കോണ്ഗ്രസിന്റെ സീറ്റുകള് വര്ധിക്കുമെന്നും ശശി തരൂര് പറഞ്ഞു.

രാഹുല് ഗാന്ധി ഇഫക്ട് കേരളത്തില് ഗുണം ചെയ്യും. അടിസ്ഥാനമില്ലാത്ത പല കാര്യങ്ങളും ബിജെപി പ്രചരിപ്പിക്കും. രാഹുല് കേരളത്തില് മത്സരിക്കുകയെന്നത് കോണ്ഗ്രസ് തീരുമാനമാണ്. വയനാടിന് പുറമെ മറ്റുമണ്ഡലങ്ങളില് കൂടി ചിലപ്പോള് രാഹുല് മത്സരിക്കുമെന്നും തരൂര് വ്യക്തമാക്കി.

കമ്മ്യൂണല് പാര്ട്ടിയും കമ്മ്യൂണിസ്റ്റ് പാര്ട്ടിയും തമ്മില് വ്യത്യാസം ഉണ്ട്. മുസ്ലിം ലീഗ് കമ്മ്യൂണല് പാര്ട്ടിയല്ല. ലീഗിന്റേത് വര്ഗീയ രാഷ്ട്രീയമല്ലെന്നും ശശി തരൂര് പറഞ്ഞു. ഹമാസ് വിഷയത്തിലെ തന്റെ നിലപാട് മാറ്റിയിട്ടില്ല. വര്ഗീയ പ്രീണനത്തിന് ക്ഷണിച്ചിട്ടില്ല. പറഞ്ഞ ഒരു വാക്കും പിന്വലിച്ചിട്ടില്ല. ഇനി പിന്വലിക്കുകയും ഇല്ലെന്ന് തരൂര് നിലപാട് വ്യക്തമാക്കി. കേന്ദ്ര ഐ ടി മന്ത്രിയായ രാജീവ് ചന്ദ്രശേഖര് കേരളത്തിനോ തിരുവനന്തപുരത്തിനോ വേണ്ടി രണ്ടു വര്ഷം കൊണ്ട് എന്താണ് ചെയ്തതെന്നും തരൂര് ചോദിച്ചു.

പൗരത്വബില്ലിനെ സഭയില് എതിര്ത്ത ഒരേ ഒരാള് ഇടത് എംപി ആരിഫ് ആണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദവും തരൂര് തള്ളി. ബില്ലിനെ ആദ്യം എതിര്ത്തയാളാണ് താന്. മുഖ്യമന്ത്രിക്ക് ആരാണ് ഇതൊക്കെ പറഞ്ഞുകൊടുക്കുന്നത്. മുഖ്യമന്ത്രിക്കൊപ്പം ഹോംവര്ക്ക് ചെയ്യാന് പോലും ആളില്ലേ. ഗൂഗിളില് തപ്പിയാല് പ്രസംഗങ്ങള് കിട്ടുമെന്നും ഇടതുപക്ഷം പാര്ലമെന്റില് എത്തിയാല് വേസ്റ്റായിരിക്കുമെന്ന് തരൂര് പറഞ്ഞു.

ഈ തിരഞ്ഞെടുപ്പില് ഇടതുപക്ഷം അപ്രസക്തമാണെന്നും തരൂര് അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് ത്രികോണ മത്സരമാണ്. രണ്ടുതവണ ബിജെപി രണ്ടാം സ്ഥാനത്തായ മണ്ഡലമാണ് തിരുവനന്തപുരം

താന് മത്സരത്തിനെത്തുമ്പോള് പന്ന്യന് രവീന്ദ്രനായിരുന്നു എം പി. അദ്ദേഹത്തോടും എതിരഭിപ്രായമില്ല. ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാല് യുവാക്കള്ക്കായി ഒഴിഞ്ഞു കൊടുക്കണമെന്നാണ് ആഗ്രഹം. ജനങ്ങളുടെയും പാര്ട്ടിയുടെയും താല്പര്യം കൂടി നോക്കി തീരുമാനമെടുക്കുമെന്നും തരൂര് പറഞ്ഞു.

dot image
To advertise here,contact us
dot image