ബെവ്കോയിൽ നിന്ന് അടിച്ചുമാറ്റിയത് 6080 രൂപയുടെ മദ്യം; തിരുവനന്തപുരത്ത് യുവാവ് പിടിയില്‍

കുപ്പിയുടെ എണ്ണം കുറയുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടതോടെയാണ് കടയിൽ സിസിടിവി ഘടിപ്പിക്കാനുള്ള തീരുമാനമായത്
ബെവ്കോയിൽ നിന്ന് അടിച്ചുമാറ്റിയത് 6080 രൂപയുടെ മദ്യം; തിരുവനന്തപുരത്ത് യുവാവ് പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബെവ്കോയുടെ പ്രീമിയം ഔട്‍ലെറ്റില്‍ നിന്ന് മദ്യം മോഷ്ടിച്ചയാൾ പിടിയിലായി. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി സുബിന്‍ ഗബ്രിയേലാണ് പൊലീസിൻ്റെ പിടിയിലായത്.

വിലകൂടിയ മദ്യമാണ് ഇയാള്‍ മോഷ്ടിച്ചത്. മോഷണം നടത്തിയ ബെവ്കോ ഔട്ലെറ്റിൽ സിസിടിവി ക്യാമറ ഉണ്ടെന്ന് അറിയാതെയാണ് പ്രതി എത്തിയത്. ഇതിന് മുമ്പും പല തവണ ഇയാള്‍ ഇത്തരത്തിൽ മദ്യം മോഷ്ടിച്ചിട്ടുണ്ട്. കുപ്പിയുടെ എണ്ണം കുറയുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടതോടെയാണ് കടയിൽ സിസിടിവി ഘടിപ്പിക്കാനുള്ള തീരുമാനമായത്. അങ്ങനെയാണ് മദ്യം മോഷ്ടിച്ചിരുന്നത് സുബിനാണെന്ന് മനസ്സിലായത്. തുടർന്നാണ് മദ്യം മോഷ്ടിച്ച് അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന സുബിനെ പിടികൂടിയത്.

പൊലീസ് പിടികൂടിയ സമയത്തും ഇയാൾ മദ്യലഹരിയിലായിരുന്നു. കഴിഞ്ഞ മാസം പകുതി മുതൽ ഈ മാസം നാലാം തിയതി വരെ സുബിൻ മോഷ്ടിച്ചത് 6080 രൂപയുടെ മദ്യമാണ്. രണ്ടാഴ്ചയ്ക്കിടെ ഇത്രയും മദ്യം ഇയാള്‍ കുടിച്ചുതീര്‍ത്തതാണോ മറിച്ചുവിറ്റതാണോ എന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്. വര്‍ക്കല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

ബെവ്കോയിൽ നിന്ന് അടിച്ചുമാറ്റിയത് 6080 രൂപയുടെ മദ്യം; തിരുവനന്തപുരത്ത് യുവാവ് പിടിയില്‍
കേരളത്തിൽ ഇന്ന് റമദാൻ ഒന്ന്; ഇനി സ്വയം നവീകരണത്തിൻ്റെയും ആത്മ ശുദ്ധീകരണത്തിൻ്റെയും രാപ്പകലുകള്‍

Related Stories

No stories found.
logo
Reporter Live
www.reporterlive.com