ആറ്റിങ്ങലില്‍ ബിജെപിക്ക് തിരിച്ചടി; രണ്ട് പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ രാജിവെച്ചു

കേന്ദ്ര മന്ത്രി വി മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കി ലോക്‌സഭയില്‍ വലിയ മുന്നേറ്റം കൊയ്യാന്‍ കഴിയുന്ന തരത്തില്‍ ബിജെപി പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുങ്ങവേയാണ് കൗണ്‍സിലര്‍മാരുടെ രാജി.
ആറ്റിങ്ങലില്‍ ബിജെപിക്ക് തിരിച്ചടി; രണ്ട് പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ രാജിവെച്ചു

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനൊരുങ്ങവേ ആറ്റിങ്ങലില്‍ ബിജെപിക്ക് തിരിച്ചടി. ആറ്റിങ്ങല്‍ നഗരസഭയിലെ രണ്ട് ബിജെപി കൗണ്‍സിലര്‍മാര്‍ രാജിവെച്ചു. 22ാം വാര്‍ഡ് കൗണ്‍സിലര്‍ സംഗീതാറാണി വി പി, 28-ാം വാര്‍ഡ് കൗണ്‍സിലര്‍ ഷീല എ എസ് എന്നിവരാണ് രാജിക്കത്ത് സമര്‍പ്പിച്ചത്. രാജിയുടെ കാരണം വ്യക്തമാക്കിയിട്ടില്ല.

കേന്ദ്ര മന്ത്രി വി മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കി ലോക്‌സഭയില്‍ വലിയ മുന്നേറ്റം കൊയ്യാന്‍ കഴിയുന്ന തരത്തില്‍ ബിജെപി പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുങ്ങവേയാണ് കൗണ്‍സിലര്‍മാരുടെ രാജി. രാജി ബിജെപി പ്രവര്‍ത്തകരുടെ ആത്മവിശ്വാസം തകര്‍ക്കുമോയെന്ന പേടി ബിജെപി നേതാക്കള്‍ക്കുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com