ഫീൽ‌ഡിലായാലും റോഡിലായാലും ഹെൽമറ്റ് നിർബന്ധം; ഇന്ത്യൻ നായകനെ പിന്തുടർന്ന് കേരളാ പൊലീസ്

സംഭവത്തിന്റെ ദൃശ്യങ്ങൾ ജിയോ സിനിമ പോസ്റ്റ് ചെയ്തതോടെ സമൂഹമാധ്യമങ്ങളിൽ തരം​ഗമായി.
ഫീൽ‌ഡിലായാലും റോഡിലായാലും ഹെൽമറ്റ് നിർബന്ധം; ഇന്ത്യൻ നായകനെ പിന്തുടർന്ന് കേരളാ പൊലീസ്

കൊച്ചി: റാഞ്ചി ടെസ്റ്റിനിടയിലെ രോഹിത് ശർമ്മയുടെയും സർഫറാസ് ഖാന്റെയും ദൃശ്യങ്ങൾ ഏറ്റെടുത്ത് കേരളാ പൊലീസും. മത്സരത്തിനിടെ ബാറ്റ്സ്മാനോട് അടുത്ത സ്ഥാനത്ത് ഫീൽഡ് ചെയ്യാൻ എത്തിയിരുന്നു. എന്നാൽ ഹെൽമറ്റ് ഇല്ലാതെ ഫീൽഡ് ചെയ്യാൻ തുടങ്ങിയ സർഫറാസിനെ രോഹിത് തടഞ്ഞു.

ഹെൽമറ്റ് ധരിച്ച് ഫീൽഡ് ചെയ്യാൻ രോഹിത് സർഫറാസിനോട് ആവശ്യപ്പെട്ടു. പിന്നാലെ കെ എസ് ഭരത് ഹെൽമറ്റുമായെത്തി. സർഫറാസ് ഹെൽമറ്റ് ധരിച്ച ശേഷമാണ് മത്സരം തുടർന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ജിയോ സിനിമ പോസ്റ്റ് ചെയ്തതോടെ സമൂഹമാധ്യമങ്ങളിൽ തരം​ഗമായി. ഇതിന് പിന്നാലെയാണ് കേരളാ പൊലീസ് ദൃശ്യങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

ഫീൽഡിലായാലും റോഡിലായാലും ഹെൽമറ്റ് നിർബന്ധമെന്നാണ് കേരളാ പൊലീസിന്റെ ക്യാപ്ഷൻ. വീഡിയോ ഇതിനോടകം 30,000ത്തോളം പേർ കണ്ടുകഴിഞ്ഞു. നേരത്തെ ഡൽഹി പൊലീസും രോഹിത് ശർമ്മയുടെ വീഡിയോ ഇരുചക്രവാഹന യാത്രികർക്കായി പങ്കുവെച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com