സാമ്പത്തിക പ്രതിസന്ധി-ഇഡി, സിബിഐ പ്രവർത്തനം; കേന്ദ്രത്തിനൊപ്പം ആറ്റിങ്ങൽ വിയോജിച്ച് മലപ്പുറം

കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന ആരോപണവും സിബിഐയും ഇഡിയും അടക്കമുള്ള അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ഉപയോഗിക്കുന്നുവെന്ന പരാതിയും റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെയിലെ ചോദ്യങ്ങളായിരുന്നു
സാമ്പത്തിക പ്രതിസന്ധി-ഇഡി, സിബിഐ പ്രവർത്തനം; കേന്ദ്രത്തിനൊപ്പം ആറ്റിങ്ങൽ വിയോജിച്ച് മലപ്പുറം

കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന ആരോപണവും സിബിഐയും ഇഡിയും അടക്കമുള്ള അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ഉപയോഗിക്കുന്നുവെന്ന പരാതിയും റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെയിലെ ചോദ്യങ്ങളായിരുന്നു. കേരളത്തിൻ്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് കാരണം എന്താണ് എന്നാണ് താങ്കളുടെ വിലയിരുത്തൽ എന്ന ചോദ്യത്തിന് ആറ്റിങ്ങലിൽ നിന്ന് സർവ്വെയിൽ പങ്കെടുത്തവരിൽ 46.8 ശതമാനവും സംസ്ഥാന സർക്കാരിൻ്റെ പരാജയം എന്നാണ് അഭിപ്രായപ്പെട്ടത്. കേന്ദ്രസർക്കാരിൻ്റെ നയങ്ങളാണ് കാരണമെന്ന് 26.9 ശതമാനം അഭിപ്രായപ്പെട്ടു. അറിയില്ലെന്ന് 26.3 ശതമാനവും അഭിപ്രായപ്പെട്ടു.

കേരളത്തിൻ്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് കാരണം കേന്ദ്ര സർക്കാർ നയങ്ങളാണെന്നാണ് സർവ്വെയിൽ പങ്കെടുത്ത 33.7 ശതമാനം ആളുകൾ മലപ്പുറത്ത് അഭിപ്രായപ്പെട്ടത്. സംസ്ഥാന സർക്കാരിൻ്റെ പരാജയമെന്ന് 28.8 ശതമാനം അഭിപ്രായപ്പെട്ടപ്പോൾ അറിയില്ലെന്ന് 37.5 ശതമാനം നിലപാടെടുത്തു.

ഇ.ഡി, സി.ബി.ഐ പോലെയുള്ള കേന്ദ്രാന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ രാഷ്ട്രീയ വൈരാഗ്യം തീർക്കുന്നു എന്ന് കരുതുന്നുണ്ടോയെന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു സർവ്വെയിൽ പങ്കെടുത്ത 42.5 ശതമാനം ആറ്റിങ്ങൽകാരും അഭിപ്രായപ്പെട്ടത്. കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് 26.6 ശതമാനം പേർ അഭിപ്രായപ്പെട്ടു. അറിയില്ലെന്ന് 30.9 ശതമാനം വ്യക്തമാക്കി.

കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ഉപയോഗിക്കുന്നു എന്ന് മലപ്പുറത്ത് സർവ്വെയിൽ പങ്കെടുത്ത 34.8 ശതമാനവും അഭിപ്രായപ്പെടുന്നു. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നില്ലെന്നാണ് 16.2 ശതമാനം പേർ പറയുന്നത്. എന്നാൽ 49 ശതമാനം ആളുകളും അറിയില്ലെന്ന അഭിപ്രായക്കാരാണ്.

ആറ്റിങ്ങലിൽ 2019ലെ വിജയം യുഡിഎഫ് ആവർത്തിക്കുമെന്നാണ് സർവ്വെയിൽ പങ്കെടുത്ത ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്. ആറ്റിങ്ങലിൽ യുഡിഎഫ് വിജയം ആവർത്തിക്കുമെന്ന് സർവ്വെയിൽ പങ്കെടുത്ത 37.7 ശതമാനം ആളുകളും അഭിപ്രായപ്പെടുമ്പോൾ 31.4 ശതമാനം എൽഡിഎഫ് വിജയിക്കുമെന്നാണ് അഭിപ്രായപ്പെടുന്നത്. ബിജെപി വിജയിക്കുമെന്ന് 28.2 ശതമാനം പേർ അഭിപ്രായപ്പെട്ടു. അറിയില്ലെന്ന് 2.7 പേരും അഭിപ്രായപ്പെട്ടു.

മുസ്ലിം ലീഗിൻ്റെ മലപ്പുറം കോട്ടയ്ക്ക് ഇത്തവണയും ഇളക്കമില്ലെന്ന് വ്യക്തമാക്കി റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെ. സർവ്വെയിൽ പങ്കെടുത്ത 52.5 ശതമാനം പേരും മലപ്പുറത്ത് യുഡിഎഫ് തന്നെയെന്ന അഭിപ്രായക്കാരാണ്. എൽഡിഎഫ് മലപ്പുറത്ത് വിജയിക്കുമെന്ന് 38.5 ശതമാനം പേർ അഭിപ്രായപ്പെടുന്നു. ബിജെപി വിജയിക്കുമെന്ന് 7.5 ശതമാനം പേർ അഭിപ്രായപ്പെട്ടു. 1.5 ശതമാനം അറിയില്ലെന്ന അഭിപ്രായക്കാരാണ്.

2024 ജനുവരി 28 മുതൽ ഫെബ്രുവരി എട്ട് വരെയുള്ള ജനാഭിപ്രായങ്ങളാണ് സർവെയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും 19223 വോട്ടർമാർ വീതം പങ്കാളികളായ സാമ്പിൾ സർവെയിലൂടെയാണ് മണ്ഡലത്തിലെ ജനങ്ങളുടെ അഭിപ്രായം ക്രോഡീകരിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com