കണ്ണൂരില് കമ്പിവേലിയിൽ കടുവ കുടുങ്ങി

കുടുങ്ങിയ കടുവയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതായി വനം വകുപ്പ് അറിയിച്ചു.

dot image

കണ്ണൂർ: കൊട്ടിയൂരിൽ കമ്പിവേലിയിൽ കടുവ കുടുങ്ങി. പന്നിയാമലയിലെ കൃഷിയിടത്തിലെ കമ്പിവേലിയിലാണ് കടുവ കുടുങ്ങിയത്. കടുവയുടെ കാൽ ഭാഗമാണ് കമ്പിവേലിയിൽ കുടുങ്ങിയത്. കാലിന് പരിക്ക് പറ്റിയതായും വനംവകുപ്പ് അറിയിച്ചു.

ഇന്ന് പുലർച്ചെയാണ് നാട്ടുകാർ കടുവയെ കുടുങ്ങിയ നിലയിൽ കാണുന്നത്. വിവരം അറിയിച്ചതിനെ തുടര്ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മണത്തണ സെക്ഷന് കീഴിലുള്ള പ്രദേശമാണിത്താണ് സംഭവം. പ്രദേശത്ത് ആര്ആര്ടി സംഘം എത്തിയിട്ടുണ്ട്. നാട്ടുകാരെ പ്രദേശത്തേക്ക് കടത്തി വിടുന്നില്ല. കുടുങ്ങിയ കടുവയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതായി വനം വകുപ്പ് അറിയിച്ചു. വനത്തോട് ചേർന്ന പ്രദേശത്താണ് കടുവ എത്തിയത്.

കടുവയെ മയക്കുവെടി വെച്ച് മാറ്റാൻ ആലോചന നടത്തുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അതുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരോട് അനുമതി തേടുകയും ചെയ്തു.
മയക്കുവെടി വെക്കാതെ പിടികൂടാൻ ശ്രമിക്കുന്നത് അപകടകരമാണെന്നും വനംവകുപ്പ് വ്യക്തമാക്കി.

dot image
To advertise here,contact us
dot image