കാര്യങ്ങളറിയാത്ത മന്ത്രി സ്ഥാനത്ത് തുടരണോയെന്ന് പരിശോധിക്കണം; വനം മന്ത്രിക്ക് എതിരെ വി മുരളീധരൻ

വയനാട് എം പി എന്തു ചെയ്തു? എം പിക്ക് ഇത്തരം കാര്യങ്ങളിൽ ഒന്നും താൽപ്പര്യമില്ല. ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് വി മുരളീധരന്‍ ആവശ്യപ്പെട്ടു.
കാര്യങ്ങളറിയാത്ത മന്ത്രി സ്ഥാനത്ത് തുടരണോയെന്ന് പരിശോധിക്കണം; വനം മന്ത്രിക്ക് എതിരെ വി മുരളീധരൻ

തിരുവനന്തപുരം: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട വിഷയത്തില്‍ വനം വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. കൊലയാളി ആന കറങ്ങി നടക്കുന്നത് വനം വകുപ്പിന് അറിയാമായിരുന്നു. എന്നിട്ടും വനം വകുപ്പ് ആവശ്യമായ മുന്നറിയിപ്പ് നൽകിയില്ല. ആനയെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണോ എന്നു ചോദിച്ച വി മുരളീധരന്‍ ഓരോ മണിക്കൂറിലും മാധ്യമങ്ങൾക്ക് വിവരം നൽകലല്ല മന്ത്രിയുടെ പണിയെന്നും കുറ്റപ്പെടുത്തി. വനം വകുപ്പിലെ കാര്യങ്ങളറിയാത്ത മന്ത്രി സ്ഥാനത്ത് തുടരണോ എന്ന് പരിശോധിക്കേണ്ടതാണെന്നും വി മുരളീധരന്‍ പറഞ്ഞു.

പ്രൊജക്ട് എലിഫൻ്റ് ഫണ്ട് സർക്കാർ എന്ത് ചെയ്തു? വയനാട് എം പി എന്തു ചെയ്തു? രണ്ട് സർക്കാരുകളും എം പി ക്ക് വേണ്ടപ്പെട്ടതാണ്. എന്നിട്ടും എം പിക്ക് ഇത്തരം കാര്യങ്ങളിൽ ഒന്നും താൽപ്പര്യമില്ല. ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് വി മുരളീധരന്‍ ആവശ്യപ്പെട്ടു.

കര്‍ണാടകയില്‍ നിന്ന് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് കാട്ടില്‍ തുറന്നു വിട്ട കാട്ടാനയുടെ ആക്രമണത്തില്‍ വയനാട്ടില്‍ ഇന്നലെ ഒരാള്‍ക്ക് ജീവന്‍ നഷ്ടപെട്ടിരുന്നു. ചാലിഗദ്ധ ആദിവാസി കോളനിക്ക് സമീപമാണ് ആനയുടെ ആക്രമണമുണ്ടായത്.

മാസപ്പടി വിവാദത്തിലെ അന്വേഷണത്തില്‍ നോട്ടീസിന് മറുപടി പറയാതെ കോടതിയെ സമീപിച്ചിരിക്കുകയാണെന്നും വി മുരളീധരന്‍ വിമർശിച്ചു. കൈകൾ ശുദ്ധമാണെങ്കിൽ അന്വേഷണ ഏജൻസിക്ക് മറുപടി നൽകിയാൽ മതി. മുഖ്യമന്ത്രിയുടെ മകൾ പിബി അംഗമാണോ? കോടിയേരിക്ക് നൽകാത്ത പരിഗണന ലഭിക്കുന്നതിൻ്റെ കാരണമെന്താണെന്നും വി മുളീധരന്‍ ചോദിച്ചു. ബിജെപിയും സിപിഐഎമ്മും തമ്മിൽ ഒത്തു തീർപ്പില്ല, വി ഡി സതീശൻ്റേത് തേഞ്ഞ ആരോപണമാണ്. കൊടുത്ത പദ്ധതിയുടെ പണം ചിലവാക്കാതെയാണ് പുതിയ പദ്ധതിയുമായി കേന്ദ്രത്തെ സമീപിച്ചത്. കൊടുത്ത പണം ചിലവഴിക്കാനാണ് കേന്ദ്രം നിർദ്ദേശിച്ചതെന്നും വി മുരളീധരന്‍ പറഞ്ഞു.

ഭാരത് അരി വിഷയത്തിലും കേന്ദ്ര മന്ത്രി പ്രതികരിച്ചു. ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുമ്പോൾ പരിഹാരം കാണുകയാണ് സർക്കാർ ചുമതലെയെന്നും അരി നൽകുന്ന പദ്ധതി തുടരുമെന്നും വി മുരളീധരന്‍ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com