ഒരാള്‍ 200 രൂപ; ടി എന്‍ പ്രതാപന് തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് 9 ലക്ഷം വാഗ്ദാനം ചെയ്ത് അധ്യാപകര്‍

ഒരാള്‍ 200 രൂപ വച്ച് എടുത്താല്‍ എത്ര രൂപയാകുമെന്ന് എം പി ചോദിച്ചു
ഒരാള്‍ 200 രൂപ; ടി എന്‍ പ്രതാപന് തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് 9 ലക്ഷം വാഗ്ദാനം ചെയ്ത് അധ്യാപകര്‍

തൃശ്ശൂര്‍: ടി എന്‍ പ്രതാപന്‍ എം പിക്ക് തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് 9.13 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് അധ്യാപകര്‍. കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് എം പി അധ്യാപകരില്‍ നിന്ന് ഉറപ്പുനേടിയത്. ജില്ലയില്‍ 4,567 അംഗങ്ങളുണ്ടെന്ന് ജില്ലാ സെക്രട്ടറി ജെസ്ലിന്‍ ജോര്‍ജ് അറിയിച്ചപ്പോള്‍ അതിനോട് പ്രതികരിക്കുകയായിരുന്നു എം പി.

ഒരാള്‍ 200 രൂപ വച്ച് എടുത്താല്‍ എത്ര രൂപയാകുമെന്ന് എം പി ചോദിച്ചു. സംഘാടകര്‍ ഇതിന്റെ കണക്കെടുത്താണ് തുക ഉറപ്പുനല്‍കിയത്. ദേശീയതലത്തില്‍ പാഠപുസ്തകങ്ങള്‍ കാവിവത്കരിക്കാന്‍ ശ്രമം നടക്കുകയാണ്. കേരളത്തിലും പാഠപുസ്തകക്കമ്മിറ്റിയില്‍ പ്രതിപക്ഷ അധ്യാപകസംഘടനകളിലെ അധ്യാപകരെ പങ്കെടുപ്പിച്ചിട്ടില്ലെന്ന് പ്രതാപന്‍ ആരോപിച്ചു.

ഒരാള്‍ 200 രൂപ; ടി എന്‍ പ്രതാപന് തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് 9 ലക്ഷം വാഗ്ദാനം ചെയ്ത് അധ്യാപകര്‍
ദില്ലി ചലോ മാര്‍ച്ച്: കര്‍ഷകരെ അനുനയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍, ചർച്ച നടത്തും

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും തൃശൂരില്‍ നിന്നും ടി എന്‍ പ്രതാപന്‍ തന്നെയാവും ജനവിധി തേടുക. ഔദ്യോഗിക പ്രഖ്യാപനം ആയിട്ടില്ല. തൃശൂരില്‍ വിവിധ ഇടങ്ങളില്‍ പ്രതാപന്റെ കട്ടൗട്ടുകളും ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com