വന്യമൃഗങ്ങളുടെ ആക്രമണത്തില് മനുഷ്യജീവന് നഷ്ടപ്പെടുന്നത് അപമാനം; നടപടി ആവശ്യപ്പെട്ട് സീറോ മലബാര്സഭ

കര്ണാടകയില് നിന്ന് പിടികൂടി റേഡിയോ കോളര് ഘടിപ്പിച്ച് കാട്ടില് തുറന്നു വിട്ട കാട്ടാനയാണ് ഇയാളെ ആക്രമിച്ചത്

വന്യമൃഗങ്ങളുടെ ആക്രമണത്തില് മനുഷ്യജീവന് നഷ്ടപ്പെടുന്നത് അപമാനം; നടപടി ആവശ്യപ്പെട്ട് സീറോ മലബാര്സഭ
dot image

കൊച്ചി: വയനാട് മാനന്തവാടിയില് കാട്ടാനയുടെ ആക്രമണത്തില് ഒരാള് കൊല്ലപ്പെട്ട സംഭവം കേരളത്തിന് അപമാനമാണെന്ന് സീറോ മലബാര് സഭാ മേജര് ആര്ച്ച് ബിഷപ്പ് മാര് റാഫേല് തട്ടില്. വന്യമൃഗങ്ങളുടെ ആക്രമണത്തില് മനുഷ്യജീവന് നഷ്ടപ്പെടുന്നത് അംഗീകരിക്കാനാവില്ല. ഫലപ്രദമായ നടപടി സ്വീകരിക്കാത്തതിനാലാണ് വന്യമൃഗങ്ങള് നാട്ടിലിറങ്ങി ആളുകളെ കൊല്ലുന്നതെന്നും മേജര് ആര്ച്ച് ബിഷപ്പ് മാര് റാഫേല് തട്ടില് വ്യക്തമാക്കി.

ജനവാസ മേഖലയില് ഇറങ്ങിയത് റേഡിയോ കോളര് ഘടിപ്പിച്ച ആനയാണ്. വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥര്ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണം. മലയോര മേഖലയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന് പ്രത്യേക പദ്ധതി രൂപീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

എൽഡിഎഫ് സ്ഥാനാർത്ഥി നിർണയം തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു ശേഷം മാത്രം

കൊല്ലപ്പെട്ട അജിയുടെ മൃതദേഹം രാത്രിയോടെ വീട്ടിലെത്തിച്ചു. പോസ്റ്റ്മോര്ട്ടം നടപടികള്ക്ക് ശേഷമാണ് മൃതശരീരം വീട്ടിലെത്തിച്ചത്. കര്ണാടകയില് നിന്ന് പിടികൂടി റേഡിയോ കോളര് ഘടിപ്പിച്ച് കാട്ടില് തുറന്നു വിട്ട കാട്ടാനയാണ് ഇയാളെ ആക്രമിച്ചത്. ചാലിഗദ്ധ ആദിവാസി കോളനിക്ക് സമീപമാണ് ആനയുടെ ആക്രമണമുണ്ടായത്. മതില് തകര്ത്ത് വീട്ടിലേക്ക് കയറിവന്ന ആന അജിയെ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു.

അജിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി പത്ത് ലക്ഷം രൂപ നല്കാന് തീരുമാനമായെന്ന് സര്വ്വകക്ഷിയോഗത്തില് ജില്ലാകളക്ടര് അറിയിച്ചിട്ടുണ്ട്. അഞ്ച് ലക്ഷം രൂപ തിങ്കളാഴ്ച്ചയും ബാക്കി അഞ്ച് ലക്ഷം രൂപ കുടുംബം നിര്ദേശിക്കുന്ന നോമിനിക്ക് അടുത്ത മന്ത്രിസഭാ യോഗം അംഗീകരിച്ച ശേഷം ദുരിതാശ്വാസ നിധിയില് നിന്നും നല്കാനുമാണ് തീരുമാനം. 50 ലക്ഷം രൂപ നല്കണമെന്നാണ് സര്വ്വകക്ഷിയോഗത്തില് കുടുംബം ആവശ്യപ്പെട്ടത്. എന്നാല് ബാക്കി 40 ലക്ഷം രൂപ നല്കുന്നത് സംബന്ധിച്ച് മന്ത്രിസഭായോഗത്തില് മാത്രമേ തീരുമാനമുണ്ടാകൂ.

dot image
To advertise here,contact us
dot image