

2025 തമിഴ് സിനിമയ്ക്ക് അത്ര നല്ല വർഷമായിരുന്നില്ല. പ്രതീക്ഷ അർപ്പിച്ചിരുന്ന പല സൂപ്പർ സ്റ്റാർ സിനിമകളും പരാജയമായിരുന്നു. എങ്കിലും ചിത്രത്തിലെ പാട്ടുകളിൽ മിക്കതും സോഷ്യൽ മീഡിയയിൽ തരംഗം തീർത്തിരുന്നു. ഇപ്പോഴിതാ 2025 ൽ ഏറ്റവും കൂടുതൽ ആളുകൾ കേട്ട ടോപ് ടെൻ തമിഴ് ഗാനങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് സ്‌പോട്ടിഫൈ. ആരാധകർ ഏറെയുള്ള അനിരുദ്ധിന്റെ ഗാനത്തെക്കാൾ കൂടുതൽ ആളുകൾ കേട്ടിരിക്കുന്നത് സായ് അഭ്യങ്കറിന്റെ ഗാനമാണ്.
കൂലി സിനിമയിലെ മോണിക്ക എന്ന ഗാനത്തെ മറികടന്നാണ് സായ് അഭ്യങ്കറിന്റെ ഡ്യൂഡിലെ ഊറും ബ്ലഡ് ഒന്നാം സ്ഥത്ത് എത്തിയിരുന്നത്. 8,9643074 കേള്‍വിക്കാരാണ് ഡ്യൂഡിലെ ഊറും ബ്ലഡ് എന്ന ഗാനത്തിനുള്ളത്. പാട്ട് ഇറങ്ങിയപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ തരംഗം തീർത്തിരുന്നു. എങ്കിലും സിനിമ റീലീസ് ചെയ്തപ്പോൾ ഈ ഗാനത്തിന് വിമർശങ്ങളും എത്തിയിരുന്നു. ‘ഊറും ബ്ലഡ്’ എന്ന ഗാനം ചിത്രത്തില്‍ തിരിച്ചും മറിച്ചുമാണ് സായ് ഓരോ സീനിലും ബി.ജി.എമ്മായി ഉപയോഗിച്ചിരിക്കുന്നത് എന്നായിരുന്നു പ്രധാന വിമർശനം.
🎶🔥 #ThinkMusic dominates #Spotify’s Tamil Playlist of the Year 2025! 🔥🎶
— Ramesh Bala (@rameshlaus) January 2, 2026
Leading the charts with
🚀 Oorum Blood
🚀 Sithira Puthiri
by Sai Abhyankkar in prime positions 💥
Also with chartbusters like
🎧 Vazhithunaiye by Leon James
🎧 Pottala Muttaye by Santhosh Narayanan… pic.twitter.com/WnDYsyMjxu
8,0679580 കേള്‍വിക്കാരുമായി കൂലിയിലെ മോണിക്ക’യാണ് ലിസ്റ്റില്‍ രണ്ടാം സ്ഥാനത്താണ്. കൂലി സിനിമയിലെ ഈ ഗാനം റീലുകളിൽ തരംഗമാണ് ഉണ്ടാക്കിയത്. സിനിമ പരാജയമായെങ്കിലും ഈ ഗാനം സൂപ്പർ ഹിറ്റായിരുന്നു. പാട്ടിലെ സൗബിന്റെ ഡാൻസിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. സന്തോഷ് നാരായണന്‍ സംഗീതം നല്‍കിയ റെട്രോയില ‘കന്നിമ്മ’ എന്ന ഗാനമാണ് ലിസ്റ്റില്‍ മൂന്നാമത്. ലിയോണ്‍ ജെയിംസ് ഗാനം നല്‍കിയ ഡ്രാഗണിലെ ‘വഴിതുണയേ’ എന്ന ഗാനമാണ് ലിസ്റ്റില്‍ നാലാം സ്ഥാനമുള്ളത്.
സായ് അഭ്യങ്കറിന്റെ തന്നെ സിത്തര പുത്തിരിയാണ് ലിസ്റ്റില്‍ അഞ്ചാമതുള്ളത്. കൂലിയിലെ ‘പവര്‍ഹൗസ്, റെട്രോയില ‘കണ്ണാടി പൂവേ’ എന്നീ ഗാനങ്ങള്‍ ലിസ്റ്റില്‍ ആറും ഏഴും സ്ഥാനങ്ങളിലാണ്. വിടാമുയർച്ചിയിലെ പതികിച്ച് എന്ന ഗാനവും തലൈവൻ തലൈവി സിനിമയിലെ പൊട്ടല മുട്ടായേ തഗ് ലൈഫെയിലെ മുത്ത മഴ തുടങ്ങിയ പാട്ടുകളും ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. സിനിമ റീലിസിനോട് പുറത്തുവിട്ട ഈ ഗാനങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിലും തരംഗം തീർത്തിരുന്നു. പാട്ടിന് ലഭിച്ച ഹൈപ്പ് സിനിമയ്ക്ക് റിലീസിന് ശേഷം ലഭിച്ചിരുന്നില്ല.
Content Highlights: Spotify’s top-streamed Tamil track of 2025 was composed by Sai Abhyankar