വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ വനംവാച്ചര്‍ക്ക് പരിക്കേറ്റ സംഭവം; ഉദ്യോഗസ്ഥര്‍ക്കെതിരെ ബന്ധു

സംഭവം നടന്നതിന് ശേഷം ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്താന്‍ വൈകിയെന്ന് ബന്ധു രാഗേഷ്
വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ വനംവാച്ചര്‍ക്ക് പരിക്കേറ്റ സംഭവം; ഉദ്യോഗസ്ഥര്‍ക്കെതിരെ ബന്ധു

മാനന്തവാടി: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ വനംവാച്ചര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണവുമായി വനംവാച്ചറുടെ ബന്ധു. സംഭവം നടന്നതിന് ശേഷം ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്താന്‍ വൈകിയെന്ന് ബന്ധു രാഗേഷ് പറഞ്ഞു.

വെങ്കിടദാസിനെ പുറകില്‍ നിന്നാണ് കടുവ ആക്രമിച്ചത്. വനം വകുപ്പ് വാച്ചറായ വെങ്കിടദാസ് ആനയെ ഓടിക്കാനായി ഇറങ്ങിയതായിരുന്നു. ഇലയുടെ അനക്കം കേട്ട് ടോര്‍ച്ച് അടിച്ചു നോക്കുമ്പോള്‍ കടുവ ആക്രമിച്ചു. തലയ്ക്കടിയേറ്റ വെങ്കിടദാസ് നിലത്ത് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന വാച്ചര്‍മാര്‍ ബഹളം വെച്ചതോടെ കടുവ ഓടി പോയി. തലയ്ക്ക് ആഴത്തില്‍ പരിക്കേറ്റ വെങ്കിടദാസിനെ കോഴിക്കോട് മെഡില്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ബന്ധു റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ വനംവാച്ചര്‍ക്ക് പരിക്കേറ്റ സംഭവം; ഉദ്യോഗസ്ഥര്‍ക്കെതിരെ ബന്ധു
ഒന്നാം പ്രതി വനംവകുപ്പും വനംമന്ത്രിയും, മുഖ്യമന്ത്രി നേരിട്ട് ഇടപെടണം; ടി സിദ്ദിഖ്

വെള്ളിയാഴ്ച രാത്രി എട്ടേ മുക്കാലോടെയാണ് അരണപ്പാറ ഭാഗത്ത് വെച്ച് ആക്രമണം ഉണ്ടായത്. വനം വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്താന്‍ വൈകിയെന്നാരോപിച്ച് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. വയനാട് പടമലയില്‍ ഇന്ന് കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

വയനാടിന്റെ സാമൂഹിക ജീവിതത്തെ മുഴുവന്‍ തകര്‍ത്ത് വന്യജീവി ആക്രമണം വര്‍ദ്ധിക്കുകയാണെന്ന് എംഎല്‍എ ടി സിദ്ദിഖ് ആരോപിച്ചു. റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന വീട്ടുമുറ്റത്തെത്തി മധ്യവയസ്‌കനെ കൊലപ്പെടുത്തിയതില്‍ വയനാട്ടില്‍ ജനരോഷം ആളികത്തുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com