ഏത് റോഡ് പൊളിച്ചാലും പഴയ നിലയിലാക്കണം, നടപടിയെടുക്കും: മന്ത്രി മുഹമ്മദ് റിയാസ്

പകലും രാത്രിയും ആയി കഠിനാധ്വാനത്തിലൂടെയാണ് ഇത് സാധ്യമായതെന്നും മന്ത്രി പറഞ്ഞു

ഏത് റോഡ് പൊളിച്ചാലും പഴയ നിലയിലാക്കണം, നടപടിയെടുക്കും: മന്ത്രി മുഹമ്മദ് റിയാസ്
dot image

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് മുമ്പ് 25 റോഡുകളുടെ നിർമാണം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. സ്മാർട്ട് സിറ്റി പദ്ധതിയിൽ കെആർഎഫ്ബി നിർമ്മിക്കുന്ന 28 റോഡുകളിൽ 25 എണ്ണവും തുറക്കും. പഴവങ്ങാടി–പടിഞ്ഞാറേക്കോട്ട റോഡിന്റെ നിർമാണ പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 25 റോഡുകളും 25 ന് മുമ്പ് തുറക്കും. പറഞ്ഞതിലും 10 ദിവസം മുൻപാണ് നിർമാണം പൂർത്തിയാക്കുന്നത്. പഴവങ്ങാടി–പടിഞ്ഞാറേക്കോട്ട റോഡിന്റെ നിർമാണം ഞായറാഴ്ച പൂർത്തിയാകും.

പകലും രാത്രിയും ആയി കഠിനാധ്വാനത്തിലൂടെയാണ് ഇത് സാധ്യമായതെന്നും മന്ത്രി പറഞ്ഞു. സ്മാർട്ട് റോഡുകളുടെ പ്രവൃത്തിയും പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് നിർമാണം പരോഗമിക്കുന്ന റോഡുകളുടെയും കെട്ടിടങ്ങളുടെയും പ്രവൃത്തി വിലയിരുത്താൻ മിഷൻ ടീം രൂപീകരിച്ചിട്ടുണ്ട്. 14 ജില്ലകളിലും 45 ദിവസത്തെ ഇടവേളകളിൽ ഉന്നത ഉദ്യോഗസ്ഥർ അടങ്ങുന്ന ഈ ടീം പരിശോധന നടത്തും. പോരായ്മകൾ കണ്ടെത്തിയാൽ ഉടൻ ഉദ്യോഗസ്ഥർ അക്കാര്യം അറിയിക്കും.

ഇതിന് പുറമേ മന്ത്രിയുടെയും പൊതുമരാമത്ത് സെക്രട്ടറിയുടെയും നേതൃത്വത്തിലും പരിശോധന നടത്തും. വാട്ടർ അതോറിട്ടിയുടെ നിർമാണം നടക്കുന്ന റോഡുകൾ എത്രയും വേഗം പഴയ രൂപത്തിലാക്കാൻ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ ബിജു, ചീഫ് എഞ്ചിനീയർ അശോക് കുമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

dot image
To advertise here,contact us
dot image