ആളെ കൊന്ന ആനയെ വെടിവച്ച് കൊല്ലണം: സിപിഐഎം

ആനയെ വെടി വച്ച് കൊല്ലണമെന്നാവശ്യപ്പെട്ട് മാനന്തവാടി ഏരിയ കമ്മറ്റി പ്രസ്താവനയിറക്കി

dot image

കൽപ്പറ്റ: മാനന്തവാടിയിൽ ഒരാളെ കുത്തിക്കൊന്ന ആനയെ വെടിവച്ച് കൊല്ലണമെന്ന് സിപിഐഎം. മാനന്തവാടിയിൽ ആളെ കൊന്ന ആനയെ വെടി വച്ച് കൊല്ലണമെന്നാവശ്യപ്പെട്ട് സിപിഐഎം മാനന്തവാടി ഏരിയ കമ്മറ്റി പ്രസ്താവനയിറക്കി. അതേസമയം ആനയെ മയക്കുവെടിവെച്ച് പിടികൂടുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചിട്ടുണ്ട്. വയനാട്ടിൽ അസാധാരണ സംഭവവികാസങ്ങളാണ് നടക്കുന്നത്. സംഭവം വേദനാജനകമാണെന്നും മന്ത്രി പറഞ്ഞു.

പരിഹാര നടപടി സ്വീകരിക്കാൻ സംഭവ സ്ഥലത്ത് ഉദ്യോഗസ്ഥർക്ക് എത്താൻ കഴിയുന്നില്ല. ജനങ്ങളോട് സംസാരിക്കാൻ കഴിയുന്നില്ല. അടിയന്തിരമായി മയക്കുവെടി വെക്കുകയാണ് പരിഹാരം. ഒന്നര മണിക്കൂർ കൊണ്ട് മയക്കുവെടി വെക്കാൻ ഉത്തരവ് പുറപ്പെടുവിപ്പിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

നിലവിലെ സാഹചര്യമെന്തെന്ന് കോടതിയെ ബോധിപ്പിച്ച് ഉത്തരവിറക്കും. മൂന്ന് മണിക്കൂർ ആനയുടെ സിഗ്നൽ ലഭിച്ചിരുന്നില്ല. ആനയെ പിടികൂടാൻ മനുഷ്യ സഹജമായ എല്ലാം ചെയ്യും. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന് അറിയിച്ച മന്ത്രി ഇപ്പോൾ ഉയരുന്ന വിമർശനങ്ങൾ ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നുവെന്നും പറഞ്ഞു. വന്യമൃഗങ്ങളെ നീരീക്ഷിക്കാൻ കേന്ദീകൃത സംവിധാനമില്ല. ഇതിന് പ്രോട്ടോക്കോൾ കൊണ്ടുവരുമെന്നും വനം വകുപ്പ് മന്ത്രി കൂട്ടിച്ചേർത്തു.

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം
dot image
To advertise here,contact us
dot image