'സ്വാഭാവിക ജീവിതത്തെ കളങ്കപ്പെടുത്താന്‍ മോര്‍ച്ചക്കാര്‍ ശ്രമിച്ചാൽ മോർച്ചറിയിലാക്കും': ഡിവെെഎഫ്ഐ

ഇത് ജനാധിപത്യകേരളത്തിന് ഭൂഷണമായ രാഷ്ട്രീയമല്ലെന്നും ഡിവൈഎഫ്‌ഐ പറഞ്ഞു
'സ്വാഭാവിക ജീവിതത്തെ കളങ്കപ്പെടുത്താന്‍ മോര്‍ച്ചക്കാര്‍ ശ്രമിച്ചാൽ മോർച്ചറിയിലാക്കും': ഡിവെെഎഫ്ഐ

കോഴിക്കോട്: കോഴിക്കോടിന്റെ സ്വാഭാവിക ജീവിതത്തതിൽ കളങ്കം സൃഷ്ടിക്കാന്‍ ഏതെങ്കിലും മോര്‍ച്ചക്കാര്‍ ശ്രമിച്ചാൽ അവരെ മോർച്ചറിയിലാക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. കോന്നാട് ബീച്ചിൽ മഹിളാ മോര്‍ച്ചയുടെ സദാചാര പൊലീസിംഗിനെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു വസീഫ്.

''സ്ത്രീയും പുരുഷനും ഒരുമിച്ചിരുന്നാല്‍ പ്രശ്‌നമുള്ള കാര്യമാണെന്ന് സ്ഥാപിക്കുകയാണ്. കേരളത്തില്‍ ബിജെപി വളരാത്തത് ഡിവൈഎഫ് ഉള്ളതുകൊണ്ടാണ്. ഉമ്മാക്കി കാണിച്ച് പേടിപ്പിക്കാന്‍ നോക്കേണ്ട. കോഴിക്കോടിന്റെ സ്വാഭാവിക പോക്കിനെ കളങ്കംസൃഷ്ടിക്കാന്‍ ഏതെങ്കിലും മോര്‍ച്ചക്കാര്‍ പുറപ്പെട്ടാല്‍ നിങ്ങളെ മോര്‍ച്ചറിയിലാക്കും. അതില്‍ ഒരു തര്‍ക്കവും വേണ്ട. നിങ്ങളെ രാഷ്ട്രീയമായി മോര്‍ച്ചറിയിലേക്ക് അയച്ച ഈ കേരളമാണ് പറയുന്നത്. അതേ മോര്‍ച്ചറിയില്‍ തന്നെ നിങ്ങള്‍ ഇരിക്കേണ്ടി വരും. നിങ്ങളുടെ രാഷ്ട്രീയം ജീര്‍ണ്ണിച്ച രാഷ്ട്രീയമാണ്', ഇത് ജനാധിപത്യകേരളത്തിന് ഭൂഷണമായ രാഷ്ട്രീയമല്ലെന്നും ഡിവൈഎഫ്‌ഐ പറഞ്ഞു.

'സ്വാഭാവിക ജീവിതത്തെ കളങ്കപ്പെടുത്താന്‍ മോര്‍ച്ചക്കാര്‍ ശ്രമിച്ചാൽ മോർച്ചറിയിലാക്കും': ഡിവെെഎഫ്ഐ
വയനാട്ടില്‍ വനംവാച്ചര്‍ക്ക് നേരെ വന്യജീവി ആക്രമണം

അതേസമയം, കോന്നാട് ബീച്ചിലെ സദാചാര സമരത്തിനെതിരെ കേസ് എടുക്കാത്ത പൊലീസ് നടപടിയിലും ഡിവൈഎഫ്ഐക്ക് അമർഷമുണ്ട്. കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിന് പരാതി നൽകും. കഴിഞ്ഞ ദിവസമാണ് മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍ ബീച്ചില്‍ ഇരുന്ന യുവാക്കള്‍ക്കെതിരെ ചൂലെടുത്ത് പ്രതിഷേധിച്ചത്.

കോന്നാട് ബീച്ചിലെത്തിയ യുവതി യുവാക്കളെ ചൂലെടുത്ത് ഭീഷണിപ്പെടുത്തി ഓടിച്ച സംഭവം സദാചാര പൊലീസിംഗ് അല്ലെന്നായിരുന്നു മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ വാദം. കുട്ടികളെ അവരുടെ അമ്മമാരുടെ സ്ഥാനത്ത് നിന്ന് ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്ന് പ്രതിഷേധക്കാര്‍ വിശദീകരിച്ചു. സാമൂഹിക വിരുദ്ധരുടെ ശല്യം വര്‍ധിച്ചെന്നും പ്രദേശവാസികള്‍ക്ക് ബീച്ചിലിറങ്ങാന്‍ കഴിയുന്നില്ലെന്നും ആരോപിച്ചാണ് മഹിളാ മോര്‍ച്ച ബീച്ചിലെത്തി പ്രതിഷേധം സംഘടിപ്പിച്ചത്. ഇരുപതിലധികം വരുന്ന വനിതകള്‍ ചൂലുമെടുത്ത് ബീച്ചിലേക്കെത്തുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com