'എവിടെ മത്സരിച്ചാലും ജയിക്കും'; ഒരു സീറ്റെന്ന ആവശ്യത്തില്‍ ഉറച്ച് ഐഎന്‍ടിയുസി

മൂന്നാം തവണ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ മാറി നില്‍ക്കണം. പുതിയ ആളുകള്‍ക്ക് അവസരം നല്‍കണമെന്നും ചന്ദ്രശേഖരന്‍
'എവിടെ മത്സരിച്ചാലും ജയിക്കും'; ഒരു സീറ്റെന്ന ആവശ്യത്തില്‍ ഉറച്ച് ഐഎന്‍ടിയുസി

കൊല്ലം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് എന്ന ആവശ്യത്തില്‍ ഉറച്ച് ഐഎന്‍ടിയുസി. കേരളത്തില്‍ എവിടെ മത്സരിച്ചാലും വിജയിക്കും എന്ന് ഉറപ്പുണ്ടെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍. മൂന്നാം തവണ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ മാറി നില്‍ക്കണം. പുതിയ ആളുകള്‍ക്ക് അവസരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോണ്‍ഗ്രസില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ ഉള്ള സംഘടനയാണ് ഐഎന്‍ടിയുസി, ഏതു മുക്കിലും മൂലയിലും പ്രവര്‍ത്തകര്‍ ഉണ്ട് എന്നും ചന്ദ്രശേഖരന്‍ അവകാശപ്പെട്ടു. 2009 മുതല്‍ സീറ്റ് ആവശ്യപ്പെട്ടു തുടങ്ങിയതാണ്. എന്നാല്‍ നാളിതുവരെ പരിഗണനയില്‍ വന്നിട്ടില്ല. ഇത്തവണ ലോക്‌സഭാ സീറ്റ് എന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ഐഎന്‍ടിയുസി. സീറ്റ് ലഭിച്ചില്ലെങ്കില്‍ എന്ത് നടപടി സ്വീകരിക്കും എന്ന ചോദ്യത്തിന് ഇന്ന് തൃശൂര്‍ നടക്കുന്ന യോഗത്തില്‍ അക്കാര്യം തീരുമാനിക്കുമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

കൊല്ലം തൊഴിലാളികള്‍ കൂടുതല്‍ ഉള്ള മണ്ഡലം ആണ്. ഒരു വാശി തീര്‍ക്കാന്‍ ആര്‍എസ്പിക്ക് നല്‍കിയതാണ്. അതുപോലെ ആലപ്പുഴയിലും ഇടുക്കിയിലും ഐഎന്‍ടിയുസിക്ക് വോട്ട് ലഭിക്കും. നിലവില്‍ പാര്‍ട്ടി വെല്ലുവിളി നേരിടുന്ന സമയമാണ്. ലോക്‌സഭയില്‍ തൊഴിലാളിയുടെ ശബ്ദം ഉയരാന്‍ ഐഎന്‍ടിയുസിക്ക് സീറ്റ് നല്‍ണം. ഐഎന്‍ടിയുസിയുടെ ആവശ്യം പാര്‍ട്ടി പരിശോധിക്കണം. ഒരാള്‍ക്ക് രണ്ടു തവണ മാത്രം അവസരം നല്‍കിയാല്‍ മതിയെന്നും ചന്ദ്രശേഖരന്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com