ബജറ്റിലെ അവ​ഗണന, ഇടപെട്ട് സിപിഐ നേതൃത്വം; ചർച്ചയ്ക്ക് ധാരണ

സിപിഐഎം നേതൃത്വവുമായി ഇക്കാര്യത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ചർച്ച നടത്തും
ബജറ്റിലെ അവ​ഗണന, ഇടപെട്ട് സിപിഐ നേതൃത്വം; ചർച്ചയ്ക്ക് ധാരണ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ആവശ്യമായ വിഹിതം അനുവദിച്ചില്ലെന്നും അവ​ഗണന ഉണ്ടായെന്നുമുള്ള സിപിഐ ആരോപണത്തിൽ നേതൃത്വം ഇടപെടുന്നു. സിപിഐഎം നേതൃത്വവുമായി ഇക്കാര്യത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ചർച്ച നടത്തും. നാളെയോ മറ്റന്നാളോ ചർച്ച നടത്താനാണ് ധാരണ. ബജറ്റ് അവ​ഗണനയെപ്പറ്റി സിപിഐ എക്സിക്യൂട്ടീവിൽ വെട്ട റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. എന്നാൽ‌ എക്സിക്യൂട്ടീവിൽ ഈ വിഷയം ചർച്ചയ്ക്ക് വെച്ചില്ല.

സിപിഐ മന്ത്രിമാരായ ജി ആർ അനിലും ജെ ചിഞ്ചുറാണിയും സംസ്ഥാന ബജറ്റിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വകുപ്പുകൾ‌ക്ക് ആവശ്യമായി വിഹിതം ലഭിച്ചിട്ടില്ലെന്നാണ് പരാതി. സപ്ലൈക്കോയ്ക്ക് പണം അനുവദിക്കാത്തതിലാണ് ജി ആർ അനിലിന്റെ എതിർപ്പ്. മൃ​ഗസംരക്ഷണ വകുപ്പിനോടുള്ള അവ​ഗണനയിലാണ് ജെ ചിഞ്ചുറാണി അതൃപ്തി അറിയിച്ചത്.

ബജറ്റിലെ അവ​ഗണന, ഇടപെട്ട് സിപിഐ നേതൃത്വം; ചർച്ചയ്ക്ക് ധാരണ
'എസ്എഫ്‌ഐഒ അന്വേഷണം റദ്ദാക്കണം'; എക്‌സാലോജിക് ഹര്‍ജിയിലെ വിവരങ്ങള്‍ പുറത്ത്

Related Stories

No stories found.
logo
Reporter Live
www.reporterlive.com