മോഷണക്കുറ്റം ആരോപിച്ച് ബാര് ജീവനക്കാരന് ക്രൂരമര്ദ്ദനം

ആഴ്ച്ചകള്ക്ക് മുമ്പായിരുന്നു സംഭവമെങ്കിലും ദൃശ്യങ്ങള് പുറത്തുവന്നതോടെയാണ് വിഷയം ചര്ച്ചയായത്.

മോഷണക്കുറ്റം ആരോപിച്ച് ബാര് ജീവനക്കാരന് ക്രൂരമര്ദ്ദനം
dot image

കോട്ടയം: മോഷണക്കുറ്റം ആരോപിച്ച് ബാര് ജീവനക്കാരന് ക്രൂരമര്ദ്ദനം. കടുത്തുരുത്തി സോഡിയാക് ബാറിലാണ് സംഭവം. ബാറിന്റെ ജനറല് മാനേജറും സംഘവും ചേര്ന്നാണ് ജീവനക്കാരനെ മര്ദ്ദിച്ചത്. ആഴ്ച്ചകള്ക്ക് മുമ്പായിരുന്നു സംഭവമെങ്കിലും ദൃശ്യങ്ങള് പുറത്തുവന്നതോടെയാണ് വിഷയം ചര്ച്ചയായത്.

മര്ദ്ദനമേറ്റ് അവശനായി വീണയാളെ മാനേജര് ക്രൂരമായി മുഖത്ത് തൊഴിക്കുന്നതും ശരീരത്തില് ചവിട്ടുന്നതും ദൃശ്യങ്ങളില് കാണാം. ജീവനക്കാരന് പണം മോഷ്ടിച്ചെന്നായിരുന്നു ആരോപണം. പൊലീസില് പരാതി നല്കാതെ, ബാര് മാനേജരുടെ നേതൃത്വത്തില് ജീവനക്കാരനെ ക്രൂരമായി മര്ദ്ദിക്കുകയായിരുന്നു.

മോഷ്ടിച്ച പണം കണ്ടെത്താന് വസ്ത്രമഴിച്ച് പരിശോധിക്കാന് ആവശ്യപ്പെടുന്നതും വീഡിയോയില് കേള്ക്കാം. സമൂഹമാധ്യമങ്ങളില് ദൃശ്യങ്ങള് പ്രചരിക്കുമ്പോഴും ആദ്യം കേസെടുക്കാന് കടുത്തുരുത്തി പൊലീസ് തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. പരാതി ലഭിക്കാത്തതിനാലാണ് കേസെടുക്കാത്തതെന്നായിരുന്നു പൊലീസിന്റെ വാദം. മര്ദ്ദനമേറ്റയാളുടെ വിവരങ്ങള് പുറത്തുവന്നിട്ടില്ല.

dot image
To advertise here,contact us
dot image