ഗ്യാന്‍വ്യാപി മസ്ജിദിലെ പൂജയ്ക്കുള്ള അനുമതി; ദു:ഖവും ഖേദവും ഉണ്ടെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍

ഗവണ്‍മെന്റിനെ ഒറ്റയടിക്ക് എതിര്‍ക്കുന്നവര്‍ അല്ല സമസ്തയെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.
ഗ്യാന്‍വ്യാപി മസ്ജിദിലെ പൂജയ്ക്കുള്ള അനുമതി; ദു:ഖവും ഖേദവും ഉണ്ടെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍

കല്‍പ്പറ്റ: ഗ്യാന്‍വാപി മസ്ജിദില്‍ പൂജയ്ക്കുള്ള അനുമതി നല്‍കിയതില്‍ ദു:ഖവും ഖേദവും ഉണ്ടെന്ന് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ അദ്ധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍. നിയമങ്ങള്‍ കാറ്റില്‍ പറത്തിയെന്നും അദ്ദേഹം പറഞ്ഞു.

മത സൗഹാര്‍ദ്ദത്തിനും ജനാധിപത്യ സംരക്ഷണത്തിനും ആരും കോടാലി വെക്കാന്‍ പാടില്ല. ഗവണ്‍മെന്റിനെ ഒറ്റയടിക്ക് എതിര്‍ക്കുന്നവര്‍ അല്ല സമസ്തയെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

ഇന്ത്യ രാജ്യത്ത് നിയമ സംവിധാനങ്ങള്‍ ഉണ്ടല്ലോ. നിയമം വഴി ഇത്തരം വിധികളെ മറികടക്കാന്‍ ശ്രമിക്കുന്നതാണ് സമസ്ത. ജനങ്ങളെ തമ്മില്‍ തല്ലിക്കുന്ന പ്രവൃത്തി സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും ജിഫ്രി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com