യുകെയിൽ നേഴ്സ് ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; ഇരയായവർക്ക് യുകെയുടെ യാത്രാ വിലക്ക്

22 നേഴ്സുമാർക്ക് യുകെയിലേക്ക് യാത്ര ചെയ്യാൻ പറ്റാത്തവിധമുള്ള ട്രാവൽ ബാൻ ആണ് ലഭിച്ചിരിക്കുന്നത്
യുകെയിൽ നേഴ്സ് ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; ഇരയായവർക്ക് യുകെയുടെ യാത്രാ വിലക്ക്

കൊച്ചി: യുകെയിൽ നേഴ്സ് ജോലി വാഗ്ദാനം ചെയ്ത് കൊച്ചിയിൽ കോടികളുടെ തട്ടിപ്പ്. കടവന്ത്രയിൽ പ്രവർത്തിക്കുന്ന സ്പേസ് ഇൻ്റർനാഷണൽ എന്ന സ്ഥാപനം സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതിൻ്റെ പേരിൽ 26 പേർക്ക് 10 വർഷത്തെ യാത്രാവിലക്ക് ഏർപ്പെടുത്തി. സ്പേസ് ഇൻ്റർനാഷണൽ നടത്തിപ്പുകാരായ ദമ്പതികൾക്കും ജീവനക്കാർക്കുമെതിരെ സൗത്ത് പൊലീസ് കേസെടുത്തെങ്കിലും നടപടിയൊന്നും ഇതുവരെയുണ്ടായില്ല. ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയത് മാത്രമല്ല ഇവർ ചെയ്ത ക്രൂരത. 22 നേഴ്സുമാർക്ക് യുകെയിലേക്ക് യാത്ര ചെയ്യാൻ പറ്റാത്തവിധമുള്ള ട്രാവൽ ബാൻ ആണ് ലഭിച്ചിരിക്കുന്നത്. റിപ്പോർട്ടർ വാർത്ത പരമ്പര ഇന്നുമുതൽ

2022 നവംബറിൽ കൊച്ചി കടവന്ത്രയിലെ സ്പേസ് ഇൻ്റർനാഷണൽ എന്ന റിക്രൂട്ടിംഗ് ഏജൻസിയുടെ ഇൻസ്റ്റഗ്രാം പേജിൽ നിന്നാണ് യുകെയിൽ നേഴ്സുമാരുടെ ഒഴിവുണ്ടെന്ന് പരസ്യം കണ്ടത്. ഓഫീസിലെ ബ്ലസ്സി വർഗീസ് എന്ന ജീവനക്കാരി പറഞ്ഞതനുസരിച്ച് മാനേജർ സന്ദീപുമായി സംസാരിച്ചു. രേഖകൾ കൈമാറി. ആവശ്യപ്പെട്ട പതിനാല് ലക്ഷം രൂപയും രണ്ട് തവണകളായി എല്ലാവരും കൈമാറി. പക്ഷേ കിട്ടിയ സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റ് വ്യാജമായിരുന്നു. ഇതോടെ ഈ നാല് പേർക്കും യുകെ 10 വർഷത്തെ യാത്രാ നിരോധനം ഏർപ്പെടുത്തുകയും ചെയ്തു.

സ്പെയ്സ് ഇൻ്റർനാഷണൽ എന്ന റിക്രൂട്ടിംഗ് ഏജൻസി ചെയ്ത തട്ടിപ്പിനെത്തുടർന്ന് ഈ നാല് പേരടക്കം 26 പേർക്കാണ് യുകെ യാത്രാനിരോധനം ഏർപ്പെടുത്തിയത്. പിന്നീട് ഉദ്യോഗാർത്ഥികൾ നടന്നത് വിശദീകരിച്ചെങ്കിലും യാത്രാനിരോധനം നീക്കിയില്ല. കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരനടക്കം പരാതി നൽകിയെങ്കിലും ഒന്നും നടന്നില്ല.

യുകെയിൽ നേഴ്സ് ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; ഇരയായവർക്ക് യുകെയുടെ യാത്രാ വിലക്ക്
ഭാരത് ജോഡോ ന്യായ് യാത്ര; സർക്കാർ വിലക്ക് അവഗണിച്ച് ഇന്ന് ഗുവാഹത്തിയിൽ

നാല് പേരുടെ പരാതിയിൽ കഴിഞ്ഞ മാസം എഫ്ഐആർ രജിസ്റ്റർ ചെയ്തു. ലൈസൻസ് ഉടമയും തിരുവനന്തപുരം സ്വദേശിയുമായ രജനി, ഭർത്താവും സ്ഥാപനം നടത്തിപ്പുകാരനുമായ ശ്രീപ്രസാദ്, മാനേജർ സന്ദീപ്, ജീവനക്കാരി ബ്ലസ്സി വർഗീസ് എന്നിവർക്കെതിരെയാണ് കേസ്. പക്ഷേ ഒന്നും സംഭവിച്ചില്ല. സ്പെയ്സ് ഇൻ്റർനാഷണൽ എന്ന റിക്രൂട്ടിംഗ് ഏജൻസി ഇപ്പോഴും തിരുവനന്തപുരത്തും പാലക്കാടും കൊച്ചി കടവന്ത്രയിലും യഥേഷ്ടം പ്രവർത്തിക്കുന്നു. നാല് പേർക്ക് ഏഴു ലക്ഷം രൂപ വീതം മാത്രമാണ് തിരിച്ചുകൊടുത്തത്. 32 പേരിൽ നിന്നാണ് 14 ലക്ഷം രൂപ വീതം വാങ്ങി പറ്റിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com