പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരുടെ സമരം; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

ജനുവരി 24നാണ് യുഡിഎഫ് അനുകൂല സർവീസ് സംഘടനകളുടെ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്
പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരുടെ സമരം; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥർ പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്കിന് സർക്കാർ സഡയ്നോൺ പ്രഖ്യാപിച്ചു. ജനുവരി 24നാണ് യുഡിഎഫ് അനുകൂല സർവീസ് സംഘടനകളുടെ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്ക് ദിവസം അവധി അനുവദിക്കുന്നതിനാണ് സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാർ നേരത്തെ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. സെക്രട്ടേറിയറ്റ് ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുമെന്ന് സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല സംഘടനകളുടെ കൂട്ടായ്മയായ സെക്രട്ടേറിയറ്റ് ആക്‌ഷൻ കൗൺസിൽ അറിയിച്ചിട്ടുണ്ട്.

ആറു ഗഡു (18%) ഡിഎ അനുവദിക്കുക, ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക, ശമ്പള പരിഷ്ക്കരണ കുടിശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, മെഡിസെപ് അപാകതകൾ പരിഹരിക്കുക, വിലക്കയറ്റം തടയുക, പന്ത്രണ്ടാം ശമ്പള കമ്മീഷനെ നിയമിക്കുക, സെക്രട്ടേറിയറ്റ് സർവീസ് സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. കഴിഞ്ഞ 33 മാസക്കാലമായി ഇടതുമുന്നണി സർക്കാർ ജീവനക്കാർക്ക് നയാ പൈസയുടെ ആനുകൂല്യം അനുവദിച്ചിട്ടില്ലെന്ന് ആരോപിച്ച സെക്രട്ടേറിയറ്റ് ആക്‌ഷൻ നേതാക്കൾ ജീവനക്കാർക്ക് ഡിഎ അനുവദിച്ചിട്ട് മൂന്നു വർഷമായെന്നും ചൂണ്ടിക്കാണിച്ചു. നാലു മാസത്തെ ശമ്പളത്തിന് തുല്യമായ ലീവ് സറണ്ടർ തുക ജീവനക്കാർക്ക് നഷ്ടപ്പെട്ടതായും നേതാക്കൾ പറഞ്ഞിരുന്നു.

ജീവനക്കാർക്കോ പെൻഷൻകാർക്കോ മെഡിസെപ് പദ്ധതിയിൽ നിന്നും യാതൊരു പ്രയോജനവും ലഭിക്കുന്നില്ല. അധികാരത്തിൽ വരുമ്പോൾ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്നായിരുന്നു വാഗ്ദാനം. അധികാരത്തിൽ വന്നതിന് ശേഷം അതെങ്ങനെ ഊട്ടിയുറപ്പിക്കാമെന്ന ഗവേഷണത്തിലാണ് സർക്കാർ. ഈയൊരു സാഹര്യത്തിലാണ് ജീവനക്കാർ പണിമുടക്കിലേയ്ക്ക് പോകേണ്ടി വന്നതെന്നും പണിമുടക്കുകയല്ലാതെ മറ്റുമാർഗ്ഗങ്ങളില്ലെന്നും സെക്രട്ടേറിയറ്റ് ആക്‌ഷൻ കൗൺസിൽ കൺവീനർ എം എസ് ഇർഷാദ് വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com