ഓയിൽ പാം ഇന്ത്യാ ലിമിറ്റഡിൽ പി എസ് എസി നിയമനം അട്ടിമറിക്കാന്‍ ശ്രമം; സിപിഎം, സിപിഐ, ബിജെപി ഒത്തുകളി

സിപിഎം സിപിഐ നേതാക്കളുടെ അടുത്ത ബന്ധുക്കളെയും പ്രവർത്തകരെയും സ്ഥിരപ്പെടുത്താനുള്ള നീക്കം നടത്തുന്നതിനിടെയാണ് ഓയിൽ പാമിലെ നിയമനങ്ങൾ സർക്കാർ പി എസ് സിക്ക് വിട്ടത്.
ഓയിൽ പാം ഇന്ത്യാ ലിമിറ്റഡിൽ പി എസ് എസി നിയമനം അട്ടിമറിക്കാന്‍ ശ്രമം; സിപിഎം, സിപിഐ, ബിജെപി ഒത്തുകളി

കൊച്ചി: പൊതുമേഖലാ സ്ഥാപനമായ ഓയിൽ പാം ഇന്ത്യാ ലിമിറ്റഡിൽ പി എസ് സി നിയമനം അട്ടിമറിച്ച് 14 താൽക്കാലിക ജീവനക്കാരെ നിയമിക്കാൻ സിപിഎം സിപിഐ ബിജെപി കൂട്ടുകെട്ടിൻ്റെ ഒത്തുകളി. ഇവരെ സ്ഥിരപ്പെടുത്തും വരെ ഒഴിവുകൾ പിഎസ് സിയെ അറിയിക്കാതിരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കൃഷിമന്ത്രിക്ക് ബിജെപി, ഇടതു നേതാക്കൾ ബോർഡംഗങ്ങളായ ഓയിൽ പാം കത്തയച്ചു. ഈ കത്ത് റിപ്പോർട്ടർ ടിവിക്ക് ലഭിച്ചു. അതേ സമയം മാനുഷിക പരിഗണന ആണെന്നായിരുന്നു ബോർഡ് ചെയർമാൻ്റെ പ്രതികരണം. റിപ്പോർട്ടർ ബിഗ് ബ്രേക്കിംഗ്.

കേന്ദ്ര കേരള സർക്കാരുകളുടെ ഉടമസ്ഥതയിലുള്ള കൃഷിവകുപ്പിന് കീഴിലെ പൊതുമേഖല സ്ഥാപനമാണ് ഓയിൽ പാം. 51 ശതമാനം സംസ്ഥാന സർക്കാർ ഓഹരിയും 49 ശതമാനം കേന്ദ്രസർക്കാർ ഓഹരിയും ഉള്ള ഈ സ്ഥാപനത്തിൽ ബിജെപിക്ക് രണ്ട് ബോര്‍‍ഡ് അംഗങ്ങൾ ഉണ്ട്. കൂടാതെ സിപിഐ നേതാവായ ചെയർമാനും മറ്റൊരു സിപിഐ നേതാവും ഒരു സിപിഎം നേതാവും ആണ് ബോർഡിലുള്ളത്. സിപിഎം സിപിഐ നേതാക്കളുടെ അടുത്ത ബന്ധുക്കളെയും പ്രവർത്തകരെയും സ്ഥിരപ്പെടുത്താനുള്ള നീക്കം നടത്തുന്നതിനിടെയാണ് ഓയിൽ പാമിലെ നിയമനങ്ങൾ സർക്കാർ പി എസ് സിക്ക് വിട്ടത്.

ഇക്കഴിഞ്ഞ ആഗസ്തിൽ നിയമനങ്ങൾ പി എസ് സിക്ക് വിട്ടുകൊണ്ട് സർക്കാർ ഉത്തരവിറക്കിയതിന് പിന്നാലെ ഓയിൽ ബോഡ് യോഗം ചേർന്നു. രണ്ട് ബിജെപി അംഗങ്ങളും ഒരു സിപിഎം അംഗവും ചെയർമാൻ അടക്കമുള്ള രണ്ട് ബോർഡ് അംഗങ്ങളും ചേർന്ന് 14 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചു. സിപിഐ സിപിഎം നേതാക്കളുടെ ബന്ധുക്കളും പ്രവർത്തകരുമായ 14 പേരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കൃഷിമന്ത്രിക്ക് കത്തെഴുതി. കത്തിൽ ഇങ്ങനെ പറയുന്നു. ജീവനക്കാരെ പി എസ് സി വഴി നിയമിക്കരുത്. ഈ 14 പേരെ നിയമിക്കണം. ആഗസ്ത് മാസം ഓയിൽ ഫാമിലെ നിയമനങ്ങൾ പി എസ് സിക്ക് വിട്ട് സർക്കാർ ഉത്തരവിറക്കിയെങ്കിലും ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ ഓയിൽ ചെയർമാൻ അത് പൂഴ്ത്തി. പി എസ് സിക്ക് വിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ഒരു ഉദ്യോഗാർത്ഥിയെ പോലും പി എസ് സി വഴി ഓയിൽ പാമിൽ നിയമിച്ചില്ല. ഈ 14 പേരെ സ്ഥിരപ്പെടുത്താൻ ഉള്ള നീക്കം തകൃതിയായി അണിയറയിൽ നടക്കുകയാണ് ഇപ്പോഴും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com