നവകേരള സദസ്സിന് സമാപനം; എറണാകുളം ജില്ലയിലെ മാറ്റിവെച്ച മണ്ഡലങ്ങളിലെ സദസ്സ് പൂർത്തിയായി

ജില്ലയുടെ വിവിധ ഇടങ്ങളിൽ നവ കേരള സദസ്സുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം നടന്നു.
നവകേരള സദസ്സിന് സമാപനം;   എറണാകുളം ജില്ലയിലെ മാറ്റിവെച്ച മണ്ഡലങ്ങളിലെ  സദസ്സ് പൂർത്തിയായി

കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ മരണത്തെ തുടർന്ന് മാറ്റിവെച്ച എറണാകുളം ജില്ലയിലെ നാല് മണ്ഡലങ്ങളിലെ നവകേരള സദസ്സ് പൂർത്തിയായി. തൃപ്പൂണിത്തുറ കുന്നത്തുനാട് മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ്സ് നടന്നത്. തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ് പുതിയകാവ് ക്ഷേത്രം മൈതാനത്തും കുന്നത്തുനാട്‌ മണ്ഡലത്തിലേത്‌ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് മൈതാനത്തും നടന്നു.

ജില്ലയുടെ വിവിധ ഇടങ്ങളിൽ നവ കേരള സദസ്സുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം നടന്നു. മരടിൽ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. പുത്തൻ കുരിശിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. തൃപ്പൂണിത്തുറയിൽ ഡിസിസി ജനറൽ സെക്രട്ടറി രാജു പി നായർ ഉൾപ്പെടെ ഏഴുപേരെ പൊലീസ് കരുതൽ തടങ്കലിൽ എടുത്തു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്നാണ് നാലുമണ്ഡലത്തിലെ സദസ്സ്‌ മാറ്റിവച്ചത്. കഴിഞ്ഞമാസം ഏഴുമുതൽ 10 വരെയായിരുന്നു ജില്ലയിലെ പര്യടനം.

നവകേരള സദസ്സിന് സമാപനം;   എറണാകുളം ജില്ലയിലെ മാറ്റിവെച്ച മണ്ഡലങ്ങളിലെ  സദസ്സ് പൂർത്തിയായി
ബിജെപിയെ വേദനിപ്പിക്കരുതെന്ന നിർബന്ധം കോൺഗ്രസിന് ഉണ്ടാകുന്നത് എന്തിനാണ്?: മുഖ്യമന്ത്രി

വലിയ ജനപിന്തുണയാണ് നവകേരള യാത്ര തുടങ്ങിയതു മുതൽ ലഭിച്ചതെന്നും സമാനതകൾ ഇല്ലാത്ത ജനങ്ങളുടെ ഒഴുക്കാണ് ഓരോ സ്ഥലത്തും അനുഭവപ്പെടുന്നതെന്നും മുഖ്യമന്ത്രി തൃപ്പൂണിത്തുറ നടന്ന നവകേരള സദസ്സില്‍ പറഞ്ഞു. ഈ പരിപാടി ആർക്കും എതിരല്ല. ജനങ്ങൾക്ക് വേണ്ടിയുള്ള പരിപാടിയാണ്. എല്ലാവരും കൂടി കേരളത്തിന്റെ ആവശ്യം ഒരേ ശബ്ദത്തിൽ ഉയർത്തണം എന്നാണ് ആഗ്രഹിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസ്സ് ബഹിഷ്കരിച്ച പ്രതിപക്ഷത്തെ മുഖ്യമന്ത്രി വിമർശിച്ചു. ബഹിഷ്കരണത്തിന്റെ കാരണം പ്രതിപക്ഷം ഇപ്പോഴും വ്യക്തമാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില കോൺ​ഗ്രസ് നേതാക്കൾ സദസ്സിൽ പങ്കെടുത്തു. എന്നാല്‍ എന്തെല്ലാമോ വിളിച്ചുപറയുന്ന അവസ്ഥയിലേക്ക് പ്രതിപക്ഷ നേതാവ് തരംതാഴുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com