റിപ്പോർട്ടർ ടിവി വാർത്താ സംഘത്തെ മർദ്ദിച്ച കേസ്; പ്രതികൾ 14 ദിവസത്തേക്ക് റിമാൻഡിൽ

സംഘം റിപ്പോർട്ടറേയും ക്യാമറാമാനെയും തടഞ്ഞു നിര്ത്തി മര്ദ്ദിച്ചു

dot image

കൽപ്പറ്റ: വയനാട്ടിൽ റിപ്പോർട്ടർ ടിവി വാർത്താ സംഘത്തെ മർദ്ദിച്ച കേസിൽ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.

റിപ്പോർട്ടർ ടിവി വാർത്താ സംഘത്തെ ആക്രമിച്ച സംഭവം; അഞ്ചു പേർ അറസ്റ്റിൽ

പ്രതികളായ സാദിഖ് ബനാത്ത്കണ്ടി, കെ ടി നൗഫൽ, നൗഷാദ് പുളിയന്തട, റിയാസ് തിരുവാൾ, ഫൈസൽ വാഴയിൽ എന്നിവരെ ശനിയാഴ്ച പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പനമരം സിഐ സിജിത്തും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

നവ കേരള സദസിലെ പ്രതിഷേധത്തിനിടെ റിപ്പോർട്ടർ ടിവി ഡ്രൈവർ നന്ദകുമാറിന്റെ ഫോൺ പിടിച്ചുവാങ്ങി

പനമരം ചെറുപുഴ പാലത്തിന് സമീപം തണ്ണീര്ത്തടം നികത്തിയ ദൃശ്യങ്ങള് പകര്ത്തുമ്പോള് ആയിരുന്നു വാർത്താ സംഘത്തിന് നേരെ ആക്രമണമുണ്ടായത്. സംഘം റിപ്പോർട്ടറേയും ക്യാമറാമാനെയും തടഞ്ഞു നിര്ത്തി മര്ദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ റിപ്പോര്ട്ടര് ദീപക് മോഹന്, ക്യാമറമാന് അബു താഹിര്, ഡ്രൈവര് മുജീബ് എന്നിവര്ക്ക് പരിക്കേറ്റു. പരിക്കേറ്റ മൂവരും പനമരം സര്ക്കാര് ആശുപത്രിയില് ചികിത്സ തേടിയിരുന്നു.

dot image
To advertise here,contact us
dot image