ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് 5,000 ആക്കണം, കൂടുതൽ ബസുകൾ നൽകണമെന്നും ഹൈക്കോടതി

ഭക്തര്ക്ക് സുഗമമായ ദര്ശന സൗകര്യമൊരുക്കണം. ക്യൂ കോംപ്ലക്സില് അധികം ആളുകളെ പ്രവേശിപ്പിക്കരുത്. കുട്ടികളും സ്ത്രീകളും ഉള്പ്പടെയുള്ളവരുടെ സുരക്ഷ പ്രധാനമാണ്.

dot image

കൊച്ചി: ശബരിമലയിലെ തിരക്കൊഴിവാക്കാൻ സ്പോട്ട് ബുക്കിംഗ് 5000 ആയി നിജപ്പെടുത്തണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സ്പോട്ട് ബുക്കിംഗില് പ്രതിദിനം റിവ്യൂ നടത്തണം. സംസ്ഥാന പൊലീസ് മേധാവി നേരിട്ട് ഇക്കാര്യങ്ങൾ നിരീക്ഷിക്കണമെന്നും കോടതി പറഞ്ഞു.

ഭക്തര്ക്ക് സുഗമമായ ദര്ശന സൗകര്യമൊരുക്കണം. ക്യൂ കോംപ്ലക്സില് അധികം ആളുകളെ പ്രവേശിപ്പിക്കരുത്. കുട്ടികളും സ്ത്രീകളും ഉള്പ്പടെയുള്ളവരുടെ സുരക്ഷ പ്രധാനമാണ്. സന്നിധാനത്തെ ആള്ക്കൂട്ടം നിയന്ത്രിക്കണം. കെഎസ്ആർടിസി അധികം ബസുകള് നല്കണം. ബസുകളില് അധികം ആളുകളെ പ്രവേശിപ്പിക്കരുതെന്നും കോടതി നിർദേശിച്ചു.

ദേവസ്വം മന്ത്രി ശബരിമലയിലേക്ക്; നിലയ്ക്കലിൽ നിന്ന് കൂടുതൽ കെഎസ്ആർടിസി സർവീസിനും തീരുമാനമായി

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ ഒരു ഷിഫ്റ്റില് 700 പൊലീസുകാരെ അധികമായി വിന്യസിച്ചിട്ടുണ്ടെന്നും മൂന്ന് ഡിവൈഎസ്പിമാര്ക്ക് മേല്നോട്ട ചുമതല നൽകിയിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.

അതേസമയം, ശബരിമല തീർത്ഥാടനത്തിന് സംസ്ഥാന സർക്കാർ നൽകുന്നത് വലിയ പ്രാധാന്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പറഞ്ഞു. ശബരിമല വികസനത്തിന് പണം തടസമല്ല. ശബരിമല മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി 220 കോടി അനുവദിച്ചു കഴിഞ്ഞു എന്നും മുഖ്യമന്ത്രി കോട്ടയത്ത് പറഞ്ഞു. നവകേരള സദസ്സിന്റെ ഭാഗമായുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദഹം.

ശബരിമല മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയുള്ള കാര്യങ്ങളുടെ നിർമ്മാണം കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ്. ആറ് ഇടത്താവളങ്ങൾ പൂർത്തിയായി വരുന്നു. ശബരിലയിൽ മണ്ഡല കാലത്ത് വലിയ തിരക്ക് എന്നത് വസ്തുതയാണ്. തിരക്ക് വല്ലാതെ കൂടിയാൽ പ്രശ്നമാകും. അത് മുന്നിൽ കണ്ടാണ് പ്രവർത്തനം.

കൂടുതൽ അയ്യപ്പന്മാർ വരുന്നതല്ല പ്രശ്നം,തിരക്ക് നിയന്ത്രിക്കാൻ കഴിയാത്തത് പരിതാപകരം: കുമ്മനം രാജശേഖരൻ

തീർത്ഥാടകരുടെ എണ്ണം കണക്കിലെടുത്താണ് അങ്ങോട്ട് കയറ്റി വിടുന്നത്. കഴിഞ്ഞവർഷം ശരാശരി 62,000 പേരാണ് പ്രതിദിനം മല കയറിയിരുന്നത്. ഇപ്പോഴത് 88,000 ആയി വർദ്ധിച്ചു. ദർശന സമയം വർദ്ധിപ്പിച്ചത് ഇത് കണക്കിലെടുത്താണ്. പതിനെട്ടാം പടിയിൽ ഒരുമണിക്കൂറിൽ 4200 പേരെയാണ് കയറ്റിവിടാനാവുക. തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. വലിയ തിരക്കുണ്ടാവുമ്പോൾ ഏകോപനം ശക്തമാക്കും. നല്ല രീതിയിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചു. ശബരിമലയിൽ അനിയന്ത്രിതമായ അവസ്ഥയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

dot image
To advertise here,contact us
dot image