നവകേരള സദസ്സ്; എറണാകുളത്തെ നാലു മണ്ഡലങ്ങളിലെ പര്യടനം ജനുവരി 1, 2 തീയതികളിൽ

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗം മൂലം നവകേരള സദസ്സിൻ്റെ ഒരു ദിവസത്തെ പര്യടനം മാറ്റിവെച്ചിരുന്നു. ഈ മണ്ഡലങ്ങളിലെ പര്യടന തീയതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്

dot image

തിരുവനന്തപുരം: എറണാകുളം ജില്ലയിലെ നാല് മണ്ഡലങ്ങളിലെ പര്യടനം ജനുവരി 1,2 തിയ്യതികളില് നടത്താന് തീരുമാനം. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗം മൂലം മാറ്റിവെച്ച ഇടങ്ങളിലാണ് പര്യടനം നടത്തുക. ഒന്നിന് തൃക്കാക്കര, പിറവം മണ്ഡലങ്ങളിലും രണ്ടിന് തൃപ്പൂണിത്തുറ, കുന്നത്തുനാട് മണ്ഡലങ്ങളിലുമായിരിക്കും പര്യടനം.

അതിനിടെ കോട്ടയം ജില്ലയില് പര്യടനം തുടരുന്ന നവകേരള സദസിന്റെ രണ്ടാം ദിനമായ ബുധനാഴ്ച്ച കോട്ടയം ജറുസലേം മാര്ത്തോമ പള്ളി ഹാളില് രാവിലെ ഒമ്പതിന് ജില്ലയിലെ ആദ്യ പ്രഭാതയോഗം നടക്കും. കോട്ടയം, ചങ്ങനാശേരി, പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്, എറ്റുമാനൂര് നിയമസഭ മണ്ഡലങ്ങളില്നിന്നുള്ള 200 വിശിഷ്ടാതിഥികള് യോഗത്തില് പങ്കെടുക്കും. തുടര്ന്നു രാവിലെ 10 മണിക്ക് ഏറ്റുമാനൂര്, ഉച്ചകഴിഞ്ഞു രണ്ടുമണിക്ക് പുതുപ്പള്ളി, വൈകിട്ട് നാലിന് ചങ്ങനാശ്ശേരി, വൈകീട്ട് ആറിന് കോട്ടയം നിയോജകമണ്ഡലം എന്നിവിടങ്ങളിലെ നവകേരള സദസ് നടക്കും.

തിരക്ക് നിയന്ത്രണം; ശബരിമലയില് പൊലീസ് ചുമതലകളില് മാറ്റം

അവസാനദിനമായ വ്യാഴാഴ്ച്ച രാവിലെ ഒമ്പതിന് കുറവിലങ്ങാട് പള്ളി പാരിഷ് ഹാളില് ക്ഷണിക്കപ്പെട്ട വ്യക്തികളുമായുള്ള പ്രഭാതയോഗം നടക്കും. കടുത്തുരുത്തി, വൈക്കം, പാലാ നിയമസഭ മണ്ഡലങ്ങളില്നിന്നുള്ള 200 വിശിഷ്ടാതിഥികള് പ്രഭാതയോഗത്തില് പങ്കെടുക്കും. തുടര്ന്ന് കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ യോഗം കുറവിലങ്ങാട് ദേവമാതാ കോളജ് മൈതാനത്തില് രാവിലെ 11 മണിക്കും വൈക്കം മണ്ഡലത്തിലെ നവകേരളസദസ് വൈക്കം ബീച്ചില് ഉച്ചകഴിഞ്ഞ് മൂന്നിനും നടക്കും. അതിനു ശേഷം നവകേരള സദസ് പര്യടനം ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിക്കും.

dot image
To advertise here,contact us
dot image