
കൊച്ചി: പെരുമ്പാവൂരിൽ നവകേരള സദസിന്റെ ബസിന് നേരെ ഷൂ എറിഞ്ഞത് വൈകാരികമായ പ്രതിഷേധമായിരുന്നുവെന്ന് കെഎസ്യു സംസ്ഥാന അദ്ധ്യക്ഷന് അലോഷ്യസ് സേവ്യര്. ഷൂ ഏറ് കരുതിക്കൂട്ടി ചെയ്തതല്ല. ജനാധിപത്യത്തിന് നിരക്കാത്ത സമരമാണെന്ന് അറിയാം. പാര്ട്ടിയുടെ അറിവോടെ നടത്തിയതല്ല. ഇനി ഈ തരത്തില് പ്രതിഷേധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നവകേരള സദസ്സിന് അധ്യക്ഷത വഹിക്കേണ്ട എംഎൽഎ എവിടെ? തൊടുപുഴയിൽ പി ജെ ജോസഫിനെ വിമർശിച്ച് മുഖ്യമന്ത്രിപിണറായി വിജയന് കുത്തിയാല് പൊട്ടുന്ന കുമിളകളാണ് കെഎസ്യു എന്ന് കരുതേണ്ട. കെഎസ്യു സമരത്തെ ഡിവൈഎഫ്ഐ ഗുണ്ടകളെ കൊണ്ട് നേരിടാമെന്ന് കരുതേണ്ട. പ്രതിഷേധമുണ്ടായ സാഹചര്യം മനസ്സിലാക്കണമെന്നും അലോഷ്യസ് സേവ്യര് പറഞ്ഞു.
തട്ടിക്കൊണ്ടു പോയ ആറ് വയസ്സുകാരിയെ കാണണമെന്ന് മുഖ്യമന്ത്രി; നവകേരള സദസിൽ ആദരിക്കുംക്രമസമാധാന ചുമതല മുഖ്യമന്ത്രി ഡിവൈഎഫ്ഐയെ ഏല്പ്പിച്ചിട്ടുണ്ടോ. കരിങ്കൊടി പ്രതിഷേധം തുടരും. സമരം പാതിവഴിയില് ഉപേക്ഷിക്കില്ല. എസ്എഫ് ഐ ഗവര്ണര്ക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയല്ലോ. കെഎസ്യു പ്രവര്ത്തകര്ക്ക് നിയമസഹായം നല്കുമെന്നും അലോഷ്യസ് സേവ്യര് പറഞ്ഞു.