കേരള-ഗൾഫ് യാത്രയ്ക്ക് കപ്പൽ; ടെൻഡർ വിളിക്കും

ദുബായിൽ നിന്ന് ബേപ്പൂരിലേക്കും കൊച്ചിയിലേക്കും കപ്പൽ സർവീസ് നടത്താൻ ഷാർജ ഇന്ത്യൻ അസോസിയേഷൻ നേരത്തെ ശ്രമിച്ചിരുന്നു

dot image

ന്യൂഡൽഹി: കേരള-ഗൾഫ് യാത്രയ്ക്ക് ബദൽ മാർഗമായി കപ്പൽ സർവീസ് നടത്തുന്നതിന് ടെൻഡർ വിളിക്കാൻ തീരുമാനിച്ചതായി കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ ലോക്സഭയിൽ പറഞ്ഞു. ഷാർജയിൽ നിന്ന് ഗ്രീൻസിഗ്നൽ കിട്ടിയതിന് പിന്നാലെയാണ് ഇന്ത്യൻ ഗവൺമെൻ്റ് നടപടി ശക്തമാക്കിയത്. ദുബായിൽ നിന്ന് ബേപ്പൂരിലേക്കും കൊച്ചിയിലേക്കും കപ്പൽ സർവീസ് നടത്താൻ ഷാർജ ഇന്ത്യൻ അസോസിയേഷൻ നേരത്തെ ശ്രമിച്ചിരുന്നു. ഇതിന് ഗ്രീൻസിഗ്നൽ വീശുന്നതാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.

കഴിഞ്ഞ മാസം ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, നോർക്ക റൂട്ട്സ്, കേരള മാരിടൈം ബോർഡ് എന്നിവയുമായി നടത്തിയ വെർച്വൽ മീറ്റിങ്ങിലാണ് ഇക്കാര്യം തീരുമാനിച്ചത്. ടെൻഡർ പ്രസിദ്ധീകരിക്കാൻ കേരള മാരിടൈം ബോർഡിനെയും നോർക്കയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കേരളത്തിനും ഗൾഫിനും ഇടയിൽ സർവ്വീസ് ആരംഭിക്കുന്നതിനുവേണ്ടി ഉടനടി കപ്പൽ നൽകാൻ കഴിയുന്നവരും, അനുയോജ്യമായ കപ്പലുകൾ കൈവശം ഉള്ളവരും, ഇത്തരം സർവീസ് നടത്താൻ താൽപ്പര്യം പ്രകടിപ്പിക്കുന്നവർക്കുമാണ് ടെൻഡറിൽ പങ്കെടുക്കാൻ സാധിക്കുക.

'പഞ്ചാബില് കോണ്ഗ്രസ് ഒറ്റക്ക് ബിജെപിയെ നേരിടും'; ആപ്പുമായി സഖ്യത്തിനില്ലെന്ന് പ്രതിപക്ഷ നേതാവ്

ഗൾഫിലേക്ക് കപ്പൽ യാത്ര ആരംഭിച്ചാൽ പ്രവാസികളുടെ പ്രധാന പ്രശ്നമായ വിമാന ടിക്കറ്റിന്റെ വർധനയിൽ ആശ്വാസം ഉണ്ടാകും. പ്രവാസികൾക്ക് ഇന്ത്യയിലേക്ക് വരാനും പോകാനുമുള്ള മറ്റൊരു മാർഗമാണ് ഇതിലൂടെ ലഭിക്കുന്നത്. കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കും ഇടയിൽ യാത്ര കപ്പൽ സർവീസ് ഏർപ്പെടുത്തുന്നതിന്റെ വിവിധ വശങ്ങൾ സംബന്ധിച്ച ഹൈബി ഈഡൻ എം പി യുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

dot image
To advertise here,contact us
dot image