തൃപ്പൂണിത്തുറ ശ്രീ പൂർണ്ണത്രയീശ ക്ഷേത്രോത്സവം; സർവ്വീസ് സമയം നീട്ടാൻ കൊച്ചി മെട്രോ

രാത്രി 10.30ന് ശേഷം 20 മിനിറ്റ് ഇടവേളകളിലായിരിക്കും മെട്രോ സർവീസ് നടത്തുക
തൃപ്പൂണിത്തുറ ശ്രീ പൂർണ്ണത്രയീശ ക്ഷേത്രോത്സവം; സർവ്വീസ് സമയം നീട്ടാൻ കൊച്ചി മെട്രോ

കൊച്ചി: തൃപ്പൂണിത്തുറ ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തോടനുബന്ധിച്ച് സർവീസ് സമയം നീട്ടാൻ കൊച്ചി മെട്രോ. ഡിസംബർ 9 മുതൽ 16 വരെ എസ്എൻ ജംഗ്ഷനിൽ നിന്ന് ആലുവ ഭാഗത്തേക്ക് രാത്രി 11.30 വരെ മെട്രോ സർവ്വീസ് ഉണ്ടാകും. രാത്രി 10.30ന് ശേഷം 20 മിനിറ്റ് ഇടവേളകളിലായിരിക്കും മെട്രോ സർവീസ് നടത്തുക. രാത്രി 11.30ന് ആയിരിക്കും എസ്എൻ ജംഗ്ഷനിൽ നിന്നുളള അവസാന യാത്ര. ഉത്സവത്തിനെത്തുന്നവർക്ക് സുരക്ഷിതമായി മടങ്ങുവാൻ ഈ അധിക സർവ്വീസുകൾ സഹായകരമാകും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com