'വിളികളും ഉൾവിളികളും ഒക്കെ ഉണ്ടാകും, കോൺഗ്രസ് ലീഗ് ബന്ധം ശക്തമായി തുടരും': സാദിഖലി ശിഹാബ് തങ്ങൾ

'കോൺഗ്രസ് ലീഗ് ബന്ധം പത്രക്കാർ ചോദിക്കാറുണ്ട്. ബന്ധം ശക്തമായി തന്നെ തുടരും'
'വിളികളും ഉൾവിളികളും ഒക്കെ ഉണ്ടാകും, കോൺഗ്രസ് ലീഗ് ബന്ധം ശക്തമായി തുടരും': സാദിഖലി ശിഹാബ് തങ്ങൾ

കോഴിക്കോട്: വീണ്ടും മനുഷ്യസാഗരം തീർത്ത് കോൺഗ്രസിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലി. പലസ്തീന് ഒപ്പം ആണെന്ന് വീണ്ടും തെളിയിക്കാൻ സാധിച്ചുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. കോൺഗ്രസ് പാരമ്പര്യം കാത്ത് സൂക്ഷിച്ചുവെന്നും കോൺഗ്രസ് ലീഗ് ബന്ധം ശക്തമായി തുടരുമെന്നും തങ്ങൾ പറഞ്ഞു.

കോൺഗ്രസ് ലീഗ് ബന്ധം പത്രക്കാർ ചോദിക്കാറുണ്ട്. ബന്ധം ശക്തമായി തന്നെ തുടരും. മുസ്ലിം ലീഗ് നിലപാടിൽ ഉറച്ച് നിൽക്കും. വിളികളും ഉൾവിളികളും ഒക്കെ ഉണ്ടാകും. പക്ഷേ അധികാരമല്ല നിലപാടാണ് മുന്നണി ബന്ധത്തെ ഊട്ടി ഉറപ്പിക്കുന്നതെന്നും തങ്ങൾ വ്യക്തമാക്കി.

പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് സംഘടിപ്പിക്കുന്ന റാലിയിൽ പങ്കെടുത്തത് പതിനായിരങ്ങൾ. കോഴിക്കോട് നടക്കുന്ന പരിപാടിയിൽ സമസ്ത അടക്കമുള്ള സമുദായ സംഘടനകളുടെ നേതാക്കളും പങ്കെടുക്കുന്നുണ്ട്. സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ കോൺഗ്രസ് വേദിയിൽ എത്തിയിട്ടുണ്ട്. പലസ്തീൻ ജനതയ്ക്കൊപ്പം നിൽക്കുന്ന എല്ലാ പരിപാടികളിലും പങ്കെടുക്കുമെന്ന നിലപാട് സമസ്ത നേരത്തെ തന്നെ സ്വീകരിച്ചിരുന്നു.

'വിളികളും ഉൾവിളികളും ഒക്കെ ഉണ്ടാകും, കോൺഗ്രസ് ലീഗ് ബന്ധം ശക്തമായി തുടരും': സാദിഖലി ശിഹാബ് തങ്ങൾ
'അറബ് രാജ്യങ്ങളുടെ മകളും സഹോദരിയും ആയിരുന്നു ഇന്ദിര': കെ സി വേണുഗോപാൽ

Related Stories

No stories found.
logo
Reporter Live
www.reporterlive.com