കോൺഗ്രസിൻ്റെ പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന്; നവകേരള സദസിൻ്റെ വേദിക്ക് അടുത്ത് താത്ക്കാലിക വേദി

സംഘാടകർ കോൺഗ്രസാണെങ്കിലും ലീഗ് ഉൾപ്പടെയുള്ള യുഡിഎഫിലെ മറ്റ് ഘടകകക്ഷികൾക്കും ക്ഷണമുണ്ട്
കോൺഗ്രസിൻ്റെ പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന്; നവകേരള സദസിൻ്റെ വേദിക്ക് അടുത്ത് താത്ക്കാലിക വേദി

കോഴിക്കോട്: കോൺഗ്രസിൻ്റെ പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന് വൈകുന്നേരം കോഴിക്കോട് കടപ്പുറത്ത് നടക്കും. അരലക്ഷം പേർ പങ്കെടുക്കുന്ന റാലി ചരിത്ര സംഭവമായിരിക്കുമെന്നാണ് കോൺഗ്രസ് പ്രഖ്യാപനം. നവകേരള സദസിൻ്റെ വേദിയിൽ നിന്ന് 50 മീറ്റർ മാറി താൽക്കാലിക വേദി കെട്ടിയാണ് കോൺഗ്രസ് പരിപാടി നടത്തുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ സമാധാനപരമായി പരിപാടിയിൽ പങ്കെടുക്കാൻ അണികൾക്ക് നേതൃത്വം നിർദേശം നൽകി.

കെ സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്ന റാലിയിൽ ശശി തരൂരും പങ്കെടുക്കും. റാലിയിൽ നിന്ന് വിട്ടുനിന്നാൽ വിവാദമാകുമെന്ന് ഉറപ്പായതോടെയാണ് കുടുംബ വീട്ടിൽ വിവാഹ ചടങ്ങുണ്ടായിട്ടും തരൂർ കോഴിക്കോട് എത്താമെന്ന് നേതൃത്വത്തിന് ഉറപ്പ് നൽകിയത്.

സംഘാടകർ കോൺഗ്രസാണെങ്കിലും ലീഗ് ഉൾപ്പടെയുള്ള യുഡിഎഫിലെ മറ്റ് ഘടകകക്ഷികൾക്കും ക്ഷണമുണ്ട്. പലസ്തീന് പിന്തുണ നൽകുന്നവർക്കെല്ലാം കോഴിക്കോട് കടപ്പുറത്തേക്ക് വരാമെന്നാണ് കോൺഗ്രസ് പ്രഖ്യാപനം. പലസ്തീന് പിന്തുണ പ്രഖ്യാപിക്കുന്നതിനൊപ്പം സിപിഐഎം ഉയർത്തിയ രാഷ്ട്രീയ പ്രതിരോധനത്തിന് കൃത്യമായി മറുപടി നൽകാനും കോൺഗ്രസ് വേദി ഉപയോഗപ്പെടുത്തിയേക്കാം.

കോൺഗ്രസിൻ്റെ പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന്; നവകേരള സദസിൻ്റെ വേദിക്ക് അടുത്ത് താത്ക്കാലിക വേദി
വ്യാജ ഐഡി കേസ്: ഒന്നും രണ്ടും പ്രതികൾ പിടിയിലായത് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ കാറിൽ നിന്ന്

നവകേരള സദസ് നടക്കുന്നതിനാൽ കോണ്‍ഗ്രസിൻ്റെ പലസ്തീൻ ഐക്യദാർഢ്യറാലിക്ക് കോഴിക്കോട് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു. എന്നാൽ അനുമതി തന്നാലും ഇല്ലെങ്കിലും റാലി നടത്തുമെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ പ്രഖ്യാപിച്ചിരുന്നു. ചോര കൊടുത്തും 23ന് റാലി നടത്തുമെന്നായിരുന്നു സുധാകരന്റെ പ്രതികരണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com