
തിരുവനന്തപുരം: പോലീസുകാരന് സ്റ്റേഷനിൽ വച്ച് വേട്ടേറ്റു. വെട്ടിയത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി. അക്രമം നടന്നത് ഇന്നലെ രാത്രി 10. 30 ന് വർക്കല അയിരൂർ പോലീസ് സ്റ്റേഷനിൽ വച്ച്. അയിരൂർ പോലീസ് സ്റ്റേഷനിലെ ജിഡി ഇൻ ചാർജ് ആയ ബിനു എന്ന പോലീസ് ഉദ്യോഗസ്ഥനാണ് വെട്ടേറ്റത്
പ്രതി ചാവർകോട് സ്വദേശി അനസ് ഖാൻ ദേഹത്ത് ഒളിപ്പിച്ചു വെച്ചിരുന്ന വാക്കത്തിയെടുത്താണ് പോലീസുകാരനെ ആക്രമിച്ചത്. ശേഷം സ്റ്റേഷനിൽ നിന്ന് ഇറങ്ങി ഓടിയങ്കിലുംപോലീസുകാർ പ്രതിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഒന്നരവർഷം മുൻപ് കല്ലമ്പലം സ്റ്റേഷനിലെ മൂന്ന് പൊലീസുകാരെ പാരിപ്പള്ളിയിൽ വച്ചു കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രധാന പ്രതിയാണ് ചാവർകോട് സ്വദേശിയായ അനസ് ഖാൻ. ലഹരി വിൽപന , കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി കേസിലെ പ്രതി കൂടിയാണ് ഇയാൾ.