കരുവന്നൂര് കള്ളപ്പണ ഇടപാട് കേസ്; സിപിഐഎം നേതാക്കള്ക്കെതിരെ അരവിന്ദാക്ഷന് മൊഴി നല്കിയെന്ന് ഇ ഡി

സതീഷ് കുമാറും എല്ഡിഎഫ് കണ്വീനര് ഇ പി ജയരാജനും തമ്മില് അടുത്ത ബന്ധമുണ്ടെന്ന് പി ആര് അരവിന്ദാക്ഷന് മൊഴി നല്കിയതായി ഇ ഡി കോടതിയില്

dot image

കൊച്ചി: കരുവന്നൂര് സഹകരണ ബാങ്ക് ഇടപാട് കേസില് സിപിഐഎം നേതാക്കള്ക്കെതിരെ പി ആര് അരവിന്ദാക്ഷന് മൊഴി നല്കിയതായി എന്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. കേസിലെ ഒന്നാം പ്രതിയായ പി സതീഷ് കുമാറില് നിന്നും മുന് മന്ത്രി എ സി മൊയ്തീന് രണ്ട് ലക്ഷം രൂപയും മുന് എം പി പി കെ ബിജു അഞ്ച് ലക്ഷം രൂപയും കൈപറ്റി. സതീഷ് കുമാറും എല്ഡിഎഫ് കണ്വീനര് ഇ പി ജയരാജനും തമ്മില് അടുത്ത ബന്ധമുണ്ടെന്നും പി ആര് അരവിന്ദാക്ഷന് മൊഴി നല്കിയതായി ഇ ഡി കോടതിയില് പറഞ്ഞു.

2015-16 കാലയളവില് പി സതീഷ് കുമാറില് നിന്നും 36 ലക്ഷം രൂപ ദേശാഭിമാനി പബ്ലിക്കേഷന്സ് കൈപറ്റി. രണ്ട് തവണയായി പണം നല്കിയതിന്റെ തെളിവുകള് ലഭിച്ചുവെന്നും ഇ ഡി കോടതിയെ അറിയിച്ചു. പി സതീഷ്കുമാറിന്റെ ജാമ്യാപേക്ഷയെ എതിര്ക്കവെയാണ് ഇ ഡി ഇക്കാര്യം കോടതിയെ അറിയിച്ചത്.

കണ്ടല ബാങ്ക് തട്ടിപ്പ്; അഡ്മിനിസ്ട്രേറ്റർ കൈമാറിയ റിപ്പോർട്ടിൽ വ്യാപക ക്രമക്കേടുകളുടെ വിവരങ്ങൾ

ചോദ്യം ചെയ്യലിനിടെയാണ് അരവിന്ദാക്ഷന് ഇക്കാര്യങ്ങള് വെളിപ്പെടുത്തിയതെന്നും എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എറണാകുളം പ്രത്യേക പിഎംഎല്എ കോടതിയില് അറിയിച്ചു. പി സതീഷ് കുമാറിന്റെ ജാമ്യാപേക്ഷയെ എതിര്ക്കവെയാണ് ഇഡി ഇക്കാര്യം കോടതിയെ അറിയിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us