പി അബ്ദുൽ ഹമീദിനും മുസ്ലിം ലീഗിനുമെതിരെ പ്രതിഷേധവുമായി യുഡിഎഫ് മലപ്പുറം ജില്ലാ ചെയർമാൻ

കേരളാ ബാങ്ക് ഭരണസമിതിയിൽ ലീഗ് അംഗമായതിൽ യുഡിഎഫ് പ്രവർത്തകർക്ക് പ്രയാസമുണ്ടന്നും നേതൃത്വം ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും അജയ്മോഹൻ.
പി അബ്ദുൽ ഹമീദിനും മുസ്ലിം ലീഗിനുമെതിരെ പ്രതിഷേധവുമായി യുഡിഎഫ് മലപ്പുറം ജില്ലാ ചെയർമാൻ

മലപ്പുറം: കേരളാ ബാങ്കിൻ്റെ ഡയറക്ടർ ബോർഡിലെ പി അബ്ദുൽ ഹമീദിൻ്റെ പ്രാതിനിധ്യത്തിൽ മുസ്ലിം ലീഗിനെതിരെ പ്രതിഷേധവുമായി യുഡിഎഫ് മലപ്പുറം ജില്ലാ ചെയർമാൻ പി ടി അജയ് മോഹൻ.കേരളാ ബാങ്ക് ഭരണസമിതിയിൽ ലീഗ് അംഗമായതിൽ യുഡിഎഫ് പ്രവർത്തകർക്ക് പ്രയാസമുണ്ടെന്നും നേതൃത്വം ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും അജയ്മോഹൻ. കേരളാ ബാങ്കിനെതിരായ കേസിൽ പി അബ്‌ദുൽ ഹമീദ് എംഎൽഎ സഹകരിച്ചില്ലെന്നും അജയ് മോഹൻ മലപ്പുറത്ത് പറഞ്ഞു.

കേരളാ ബാങ്കിനെതിരായ കേസിൽ എല്ലാവരും സഹകരിച്ചപ്പോൾ ഹമീദ് എംഎൽഎ പ്രസിഡന്റ് ആയ പട്ടിക്കാട് സർവീസ് സഹകരണ ബാങ്ക് വിട്ട് നിന്നെന്നും അജയ് മോഹൻ കുറ്റപ്പെടുത്തി.കേസിൽ നിന്ന് വിട്ട് നിന്നതിൻ്റെ പാരിതോഷികം ആണോ സ്ഥാനം എന്ന് പറയേണ്ടത് ഹമീദ് എംഎൽഎ ആണെന്നും അജയ്മോഹൻ പറഞ്ഞു. മലപ്പുറത്തെ 98 ബാങ്കുകളും ലയനത്തിന് എതിരായിരുന്നു. തുടക്കം മുതൽ തന്നെ കേസുമായി ഹമീദ് എംഎൽഎ സഹകരിച്ചിട്ടില്ല. എന്തിന് വിട്ടുനിന്നുവെന്ന് ഹമീദ് എംഎൽഎ പറയണമെന്നും അജയ് മോഹൻ ആവശ്യപ്പെട്ടു.

പി അബ്ദുൽ ഹമീദിനും മുസ്ലിം ലീഗിനുമെതിരെ പ്രതിഷേധവുമായി യുഡിഎഫ് മലപ്പുറം ജില്ലാ ചെയർമാൻ
കേരള ബാങ്ക് ഭരണസമിതിയിൽ ലീഗ് എംഎല്‍എ; ലീഗ് പ്രവർത്തകർക്ക് അതൃപ്തി

വിഷയം മുസ്ലിം ലീഗിൻ്റെ ആഭ്യന്തര പ്രശ്നമാണെന്ന് അഭിപ്രായപ്പെട്ട അജയ് മോഹൻ പ്രശ്നം തീർക്കേണ്ടത് അവരുടെ വിഷയമാണെന്നും പറഞ്ഞു. മുസ്ലിം ലീഗ് പ്രവർത്തകർക്കും അമർഷം ഉണ്ടെന്ന് അജയ് മോഹൻ ചൂണ്ടിക്കാണിച്ചു. എൽഡിഎഫ് തരുന്ന ഒരു ആനുകൂല്യവും സ്വീകരിക്കില്ലെന്നും അജയ് മോഹൻ വ്യക്തമാക്കി. മലപ്പുറം ജില്ലയിൽ നിന്ന് ഹമീദ് മാഷിന് പകരം തന്നെയാണ് നോമിനേറ്റ് ചെയ്തിരുന്നതെങ്കിൽ പോകില്ലായിരുന്നുവെന്നും അജയ് മോഹൻ പറഞ്ഞു. ഹമീദ് എംഎൽഎ സ്ഥാനം ഏറ്റെടുക്കാൻ പാടില്ലായിരുന്നു എന്നതാണ് വ്യക്തിപരമായ അഭിപ്രായമെന്ന് പറഞ്ഞ അജയ് മോഹൻ യുഡിഎഫ് നിലപാട് യോഗം കൂടിയ ശേഷമേ പറയാനാകൂവെന്നും വ്യക്തമാക്കി.

കേരളാ ബാങ്ക് ഭരണസമിതിയിൽ അംഗമായ ഹമീദ് എംഎൽഎക്കും ലീഗ് നേതൃത്വത്തിനും എതിരെ ലീഗിനകത്ത് തന്നെ അതൃപ്തി പുകയുമ്പോഴാണ് പരസ്യ പ്രതികരണവുമായി കോണ്ഗ്രസ് നേതാക്കളും രംഗത്തെത്തുന്നത്. ഭരണസമിതിയിൽ തുടരുമെന്ന തീരുമാനത്തിൽ ലീഗ് ഉറച്ച് നിൽക്കുമ്പോഴും പാർട്ടിക്ക് അകത്ത് നിന്നും പുറത്ത് നിന്നും വലിയ രോഷമാണ് ഉയരുന്നത്. നിലപാട് തിരുത്തണമെന്നാണ് ഉയരുന്ന ആവശ്യം.

പി അബ്ദുൽ ഹമീദിനും മുസ്ലിം ലീഗിനുമെതിരെ പ്രതിഷേധവുമായി യുഡിഎഫ് മലപ്പുറം ജില്ലാ ചെയർമാൻ
കേരള ബാങ്ക് ഭരണസമിതി അംഗത്വം; പാർട്ടി നിർദേശം നൽകിയിട്ടില്ല എന്നാൽ നേതാക്കൾക്ക് അറിയാം; പിഎംഎ സലാം

Related Stories

No stories found.
logo
Reporter Live
www.reporterlive.com