നവകേരള സദസ്സ്; മൂന്നാം ദിനം 4 മണ്ഡലങ്ങളിൽ റിപ്പോർട്ടർ ടി വിക്ക് മുന്നോട്ട് വയ്ക്കാനുള്ള പ്രശ്നങ്ങൾ

പയ്യന്നൂർ, കല്ല്യാശ്ശേരി, തളിപ്പറമ്പ്, ഇരിക്കൂർ എന്നീ മണ്ഡലങ്ങളിൽ സർക്കാരിൻ്റെ ശ്രദ്ധ പതിയേണ്ടതും പരിഹരിക്കപ്പെടേണ്ടതുമായ 10 വിഷയങ്ങൾ വീതം റിപ്പോർട്ടർ ടിവി മുന്നോട്ടുവയ്ക്കുന്നു
നവകേരള സദസ്സ്; മൂന്നാം ദിനം 4 മണ്ഡലങ്ങളിൽ റിപ്പോർട്ടർ ടി വിക്ക് മുന്നോട്ട് വയ്ക്കാനുള്ള പ്രശ്നങ്ങൾ

കണ്ണൂർ: നവകേരള സദസ്സ് മൂന്നാം ദിനം പിന്നിടുന്നത് കണ്ണൂർ ജില്ലയിലെ 4 നിയമസഭാ മണ്ഡലങ്ങളിലൂടെയാണ്. പയ്യന്നൂർ, കല്ല്യാശ്ശേരി, തളിപ്പറമ്പ്, ഇരിക്കൂർ എന്നീ മണ്ഡലങ്ങളിൽ സർക്കാരിൻ്റെ ശ്രദ്ധ പതിയേണ്ടതും പരിഹരിക്കപ്പെടേണ്ടതുമായ 10 വിഷയങ്ങൾ വീതം റിപ്പോർട്ടർ ടിവി മുന്നോട്ടുവയ്ക്കുന്നു.

നവകേരള സദസ്സിൻ്റെ ഭാഗമായി പൊതുജനങ്ങളുടെ പരാതികൾ കേൾക്കുന്നതിനും പരിഹാര നടപടികൾ സ്വീകരിക്കുന്നതിനും വിപുലമായ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകൾക്കും പ്രായമായവർക്കും പരാതികൾ സമർപ്പിക്കാൻ പ്രത്യേകം കൗണ്ടറുകളാണ് നവകേരള സദസ്സിൻ്റെ വേദിയിൽ ഒരുക്കിയിരിക്കുന്നത്. പരാതി പരിഹരിച്ചോ, വൈകുന്നെങ്കിൽ കാരണമെന്ത് തുടങ്ങിയവ രണ്ടാഴ്ച്ചയ്ക്കുള്ളിൽ പരാതിക്കാരനെ അറിയിക്കും. പരാതിയുടെ സ്ഥിതി www.navakeralasadas.kerala.gov.in നിന്ന് അറിയാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിൻ്റെ ഭാഗമായി സന്ദർശിക്കുന്ന 140 മണ്ഡലങ്ങളിലും സർക്കാർ അടിയന്തിര ശ്രദ്ധ നൽകി പരിഹരിക്കേണ്ട വിഷയങ്ങൾ റിപ്പോർട്ടർ ടി വിക്ക് മുന്നോട്ട് വയ്ക്കാനുണ്ട്.

പയ്യന്നൂർ മണ്ഡലവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും സംഘത്തിനും മുന്നിൽ റിപ്പോർട്ടർ ടി വി ചൂണ്ടിക്കാണിക്കുന്ന അടിയന്തിരമായി പരിഹരിക്കേണ്ട 10 പരാതികൾ

1. റോഡുകള്‍ക്ക് വീതി കുറവ്, ഗതാഗത കുരുക്കിന് അയവില്ല

2. കടലാസിലൊതുങ്ങിയ ബസ് സ്റ്റാൻഡ് വികസനം

3. യാഥാർത്ഥ്യമാവാത്ത എരമം വ്യവസായ പാർക്ക്

4. കിടത്തി ചികിത്സയില്ലാത്ത പുളിങ്ങോം PHC

5. പരിമിത പെൻഷനിൽ വലഞ്ഞ് തെയ്യം കലാകാരന്മാർ

6. കുടിവെള്ളം കിട്ടാക്കനിയായ രാമന്തളി കക്കൻപാറ

7. ടൂറിസം വികസനം കാത്ത് കവ്വായി കായൽ

8. നിർമാണം പൂർത്തിയാകാത്ത പയ്യന്നൂർ സ്റ്റേഡിയം

9. ആവശ്യത്തിന് ഡോക്ടർമാരില്ലാത്ത താലൂക്ക് ആശുപത്രി

10. റെയിൽവേ സ്റ്റേഷനിലേക്ക് വേണം ബസ് സർവീസുകൾ

കല്യാശ്ശേരി മണ്ഡലവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും സംഘത്തിനും മുന്നിൽ റിപ്പോർട്ടർ ടി വി ചൂണ്ടിക്കാണിക്കുന്ന അടിയന്തിരമായി പരിഹരിക്കേണ്ട 10 പരാതികൾ

1. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത പരിയാരം മെഡിക്കൽ കോളജ്

2. തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുന്ന മാടായി പിഎച്ച്സി

3. കടലാസിലൊതുങ്ങിയ പഴയങ്ങാടി അണ്ടർ ബ്രിഡ്ജ്

4. ചൈന ക്ലേ കമ്പനിയുടെ മാലിന്യ പ്രശ്നങ്ങൾ

5. വീട് നമ്പർ ലഭിക്കാത്ത പുതിയങ്ങാട്, മാട്ടൂൽ തീരദേശവാസികള്‍

6. ജൈവ വൈവിധ്യ കലവറയായ മാടായിപ്പാറ സംരക്ഷിക്കണം

7. രാത്രി യാത്ര ദുർഘടമാക്കി വഴി വിളക്കുകള്‍ പ്രവർത്തനരഹിതം

8. ആവശ്യത്തിന് ജീവനക്കാരില്ലാത്ത പഴയങ്ങാടി താലൂക്ക് ആശുപത്രി

9. പിലാത്തറ-പാപ്പിനിശ്ശേരി KSTP റോഡ് നിർമാണത്തിൽ അശാസ്ത്രീയത

10. ശുദ്ധജലക്ഷാമം രൂക്ഷമായ ചെറുകുന്ന്, കണ്ണപുരം പഞ്ചായത്തുകൾ

തളിപ്പറമ്പ് മണ്ഡലവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും സംഘത്തിനും മുന്നിൽ റിപ്പോർട്ടർ ടി വി ചൂണ്ടിക്കാണിക്കുന്ന അടിയന്തിരമായി പരിഹരിക്കേണ്ട 10 പരാതികൾ

1. തകർന്നുതരിപ്പണമായ വിമാനത്താവളത്തിലേക്കുള്ള റോഡ്

2. നോക്കുക്കുത്തികളായ വില്ലേജ് നോളജ് സെന്ററുകൾ

3. തളിപ്പറമ്പ് അഗ്നിരക്ഷാനിലയം വാടകകെട്ടിടത്തിൽ

4. പുതിയ കെട്ടിടം കാത്ത് മയ്യിൽ പൊലീസ് സ്റ്റേഷൻ

5. കുടിവെള്ളം കിട്ടാക്കനിയായ കുറ്റ്യാട്ടൂ‍‍‌ർ കസ്തൂർബ കോളനി

6. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത പറശിനിക്കടവ് ബസ് സ്റ്റാന്റ്

7. കുപ്പത്ത് ജലഗതാഗത സംവിധാനങ്ങള്‍ കാര്യക്ഷമമല്ല

8. കുറ്റ്യാട്ടൂ‍‍‌ർ പഞ്ചായത്തിന് വേണം വാതക ശ്മശാനം

9.ഗവ.ആർട്സ് & സയൻസ് കോളേജ് കാത്ത് വിദ്യാർത്ഥികൾ

10. വികസനം കൊതിക്കുന്ന തളിപ്പറമ്പ് ബസ് സ്റ്റാന്റ്

ഇരിക്കൂർ മണ്ഡലവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും സംഘത്തിനും മുന്നിൽ റിപ്പോർട്ടർ ടി വി ചൂണ്ടിക്കാണിക്കുന്ന അടിയന്തിരമായി പരിഹരിക്കേണ്ട 10 പരാതികൾ

1. കാർഷിക മേഖലയെങ്കിലും വിളസംഭരണ കേന്ദ്രമില്ല

2. കടലാസിൽ ഒതുങ്ങിയ അഗ്നിരക്ഷാനിലയവും കോടതിയും

3. റോഡുകൾ തകർന്ന ആദിവാസി മേഖലകൾ

4. പ്രഖ്യാപനത്തിലൊതുങ്ങിയ സർക്കാർ കോളജ്

5. പഴശി പദ്ധതിയും ജപ്പാൻ പദ്ധതിയും, കുടിവെള്ളം കിട്ടാക്കനി

6. കിടത്തി ചികിത്സയില്ലാത്ത ഇരിക്കൂർ സി.എച്ച്.സി

7. ഭവനരഹിതർ ഏറെ, ലൈഫ് പദ്ധതി പാതിവഴിയിൽ

8. സ്വപ്നമായി അവശേഷിച്ച് ശ്രീകണ്ഠാപുരത്തെ ആശുപത്രി

9. ഹയർ സെക്കൻഡറി സീറ്റ് ക്ഷാമം രൂക്ഷം

10. വികസനത്തിന് വിലങ്ങുതടിയായി വ്യവസായങ്ങളുടെ അഭാവം

Related Stories

No stories found.
logo
Reporter Live
www.reporterlive.com