കോൺഗ്രസ്‌ അക്രമം അഴിച്ചിവിടുന്നു, ലക്ഷ്യം നവകേരള സദസിനെ അലങ്കോലപ്പെടുത്തലെന്ന് സിപിഐഎം

നവകേരള ബസിന് നേരെയുണ്ടായ കരിങ്കൊടി പ്രതിഷേധത്തോടും പിന്നാലെയുണ്ടായ അക്രമങ്ങളോടും പ്രതികരിക്കുകയായിരുന്നു പാർട്ടി നേതൃത്വം
കോൺഗ്രസ്‌  അക്രമം അഴിച്ചിവിടുന്നു, ലക്ഷ്യം നവകേരള സദസിനെ അലങ്കോലപ്പെടുത്തലെന്ന് സിപിഐഎം

തിരുവനന്തപുരം: നവകേരള സദസ്‌ ജനങ്ങൾ ഏറ്റെടുത്തതിലുള്ള രോഷം തീർക്കാനാണ്‌ കോൺഗ്രസ്‌ നേതൃത്വത്തിൽ അക്രമം അഴിച്ചിവിടുന്നതെന്ന്‌ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌. കരിങ്കൊടി പ്രകടനം നടത്തിയും സംഘർഷം സൃഷ്ടിച്ചും നവകേരള സദസിനെ അലങ്കോലപ്പെടുത്തലാണ്‌ ലക്ഷ്യമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി. നവകേരള ബസിന് നേരെയുണ്ടായ കരിങ്കൊടി പ്രതിഷേധത്തോടും പിന്നാലെയുണ്ടായ അക്രമങ്ങളോടും പ്രതികരിക്കുകയായിരുന്നു പാർട്ടി നേതൃത്വം.

നവകേരളസദസ്‌ കണ്ണൂരിലെത്തിയപ്പോൾ ആസൂത്രിതമായാണ്‌ അക്രമം കാണിച്ചത്‌. യുഡിഎഫ് അക്രമസമരം അവസാനിപ്പിക്കണം. ജനാധിപത്യപരമായി സർക്കാർ നടത്തുന്ന പരിപാടിയെ തകർക്കാൻ നടത്തുന്ന നീക്കം അങ്ങേയറ്റം പ്രതിഷേധാർഹമാണ്‌. എൽഡിഎഫ്‌ സർക്കാർ ഇതുവരെ ചെയ്ത ക്ഷേമ–വികസന പ്രവർത്തനങ്ങൾ ഒന്നൊന്നായി ജനങ്ങളോട്‌ പറയാനും അവർക്ക്‌ പറയാനുള്ളത്‌ കേൾക്കാനുമാണ്‌ നവകേരള സദസ്‌ സംഘടിപ്പിക്കുന്നത്‌.

മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുടെ അടുത്തേക്ക്‌ എത്തുന്ന പരിപാടി തുടങ്ങി രണ്ടാം ദിവസമായപ്പോഴേക്കും പ്രതീക്ഷിച്ചതിനേക്കാൾ വിജയകരമായി. കക്ഷി രാഷ്‌ട്രീയ പരിഗണനകൾക്കെല്ലാം അപ്പുറമാണ്‌ സദസിനെത്തുന്ന ജനസഞ്ചയം. യുഡിഎഫിനോടൊപ്പമുള്ള നേതാക്കളും പിന്തുണയുമായി എത്തുന്നു. ഈ വിജയത്തിൽ ഹാലിളകിയ യുഡിഎഫ് ‌ നേതൃത്വമാണ്‌ യൂത്ത്‌കോൺഗ്രസുകാരെ ഇളക്കിവിട്ട്‌ അക്രമ പ്രവർത്തനങ്ങൾ നടത്തുന്നത്‌.

സംഘർഷമുണ്ടാക്കി നവകേരള ജനസദസിന്റെ ശോഭ കെടുത്താനുള്ള നീക്കം അപലപനീയമാണ്‌. അത്തരം പ്രകോപന ശ്രമങ്ങളിൽ ആരും പെട്ടുപോകരുത്‌. യുഡിഎഫ്‌ നടത്തുന്ന ഇത്തരം നീചമായ നീക്കങ്ങളേയും ഗൂഢാലോചനകളെയും ജനങ്ങളുടെ മുന്നിൽ തുറന്നുകാട്ടണം. സിപിഐഎം പ്രവർത്തകർ സംയമനം പാലിച്ച്‌ നവകേരള സദസിന്റെ വിജയത്തിനായി പ്രവർത്തിക്കണം. ഒരു കാരണവശാലും പ്രകോപിതരാവരുതെന്നും നേതൃത്വം ആവശ്യപ്പെട്ടു.

കോൺഗ്രസ്‌  അക്രമം അഴിച്ചിവിടുന്നു, ലക്ഷ്യം നവകേരള സദസിനെ അലങ്കോലപ്പെടുത്തലെന്ന് സിപിഐഎം
'കായികമായി നേരിടാനാണ് നീക്കമെങ്കിൽ മുഖ്യമന്ത്രി തിരുവനന്തപുരം വരെ കരിങ്കൊടി കാണും'; വി ഡി സതീശൻ

നവകേരള സദസിന്റെ മൂന്നാം ദിവസമായ ഇന്ന് വൈകിട്ടോടെയാണ് കല്യാശേരിയിലും പഴയങ്ങാടിയിലും പ്രതിഷേധങ്ങളും അക്രമങ്ങളുമുണ്ടായത്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന് നേരെ കരിങ്കൊടി കരിങ്കൊടി കാണിച്ചവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. കരിങ്കൊടി കാണിച്ച മൂന്ന് പേരെയും ആറ് കെഎസ് യു പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ ഇതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റത് കൂടുതൽ പ്രതിഷേധങ്ങൾക്കും അക്രമങ്ങൾക്കും കാരണമായി. കസ്റ്റഡിയിലുള്ളവരെ ഡിവൈഎഫ്ഐ പ്രവർത്തകർ സ്റ്റേഷനിൽ കയറി ആക്രമിച്ചുവെന്ന് കെ എസ് യു പ്രവർത്തകർ ആരോപിച്ചു.

കോൺഗ്രസ്‌  അക്രമം അഴിച്ചിവിടുന്നു, ലക്ഷ്യം നവകേരള സദസിനെ അലങ്കോലപ്പെടുത്തലെന്ന് സിപിഐഎം
നവകേരള സദസ്: മൂന്നാം ദിനം കരിങ്കൊടി പ്രതിഷേധവും അക്രമവും; പ്രതിഷേധിച്ചവർക്ക് ഡിവൈഎഫ്ഐയുടെ മർദനം

പഴയങ്ങാടിയിൽ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഐഎം പ്രവർത്തകരും മുഖ്യമന്ത്രിയുടെ കമാൻഡോ ഉദ്യോഗസ്ഥരും ചേർന്ന് മർദ്ദിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ടുമാരായ മഹിതാമോഹൻ, സുധീഷ് വെള്ളച്ചാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കരിങ്കൊടി കാട്ടിയ യുവാവിന് മർദ്ദനം ഏൽക്കുന്നതിനിടെയാണ് എതിർ വശത്ത് നിന്ന് വനിതാ നേതാവ് ബസ് തടയാൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സുധീഷ് തളിപ്പറമ്പ് ലൂർദ് ആശുപത്രിയിൽ ചികിത്സയിലാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com