നവകേരള സദസ്സിൻ്റെ പരാതി കൗണ്ടറുകളിൽ പരാതിപ്രളയം; 3 മണ്ഡലങ്ങളിൽ നിന്ന് ഒൻപതിനായിരത്തിലേറെ പരാതികൾ

ഉദുമയിൽ നാലായിരത്തോളം പരാതികളാണ് ലഭിച്ചത്. കാസർകോട് മണ്ഡലത്തിൽ 3451 പരാതികളും മഞ്ചേശ്വരത്തെ ഉദ്ഘാടന വേദിയിൽ 1,908 പരാതികളും ലഭിച്ചു.

dot image

കാസർകോട്: നവകേരള സദസ്സിൻ്റെ പരാതി കൗണ്ടറുകളിൽ പരാതിപ്രളയം. നവകേരള സദസ്സ് കാസർകോട് ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെ പര്യടനം പൂർത്തിയാക്കുമ്പോൾ സർക്കാറിന് ലഭിച്ച പരാതികളുടെ എണ്ണം ഒൻപതിനായിരം കടന്നു. ഉദുമയിൽ നാലായിരത്തോളം പരാതികളാണ് ലഭിച്ചത്. കാസർകോട് മണ്ഡലത്തിൽ 3451 പരാതികളും മഞ്ചേശ്വരത്തെ ഉദ്ഘാടന വേദിയിൽ 1,908 പരാതികളും ലഭിച്ചു. ജില്ലക്ക് പുറത്തു നിന്നടക്കം പരാതികൾ എത്തിയിട്ടുണ്ട്.

ഉദുമയിൽ രാവിലെ 10 മുതൽ പരാതി സ്വീകരിച്ചു തുടങ്ങിയിരുന്നു. 20 കൗണ്ടറുകളിലും പരാതിയുടെ പ്രളയമായിരുന്നു. ഇടയ്ക്ക് പരാതിയുടെ റസീപ്റ്റ് തീർന്നപ്പോൾ പരാതി സ്വീകരിക്കുന്നത് നിർത്തിവെച്ചെങ്കിലും അല്പസമയത്തിനകം പുനരാരംഭിച്ചു. തിരുവനന്തപുരത്ത് നിന്ന് അടക്കം പരാതിയുമായി ഉദുമയിൽ എത്തിയവരുണ്ട്.

പരാതികളിൽ ഏറെയും ലൈഫ് മിഷനുമായി ബന്ധപ്പെട്ടതായിരുന്നു. റവന്യൂ, ആരോഗ്യം, ദുരിതാശ്വാസം തുടങ്ങിയവയുമായി ബന്ധപ്പെട്ടും ധാരാളം പരാതികൾ ലഭിച്ചു. പരാതി നൽകാനെത്തിയവരിൽ കോൺഗ്രസിന്റെ പ്രാദേശിക ഭാരവാഹിയും ഉണ്ടായിരുന്നു. ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ലിൻ്റെ പരാതിയുമായെത്തിയ കുട്ടികളും കൂട്ടത്തിലുണ്ടായിരുന്നു.

dot image
To advertise here,contact us
dot image